പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന്  വിദ്യാഭ്യാസമന്ത്രി
Jun 21, 2024 10:54 AM | By Rajina Sandeep

(www.thalasserynews.in)  പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതൽ 10 വരെ 220 പ്രവൃത്തി ദിനങ്ങൾ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ കെ,എസ്.ടി.എ ഒഴികെയുള്ള അധ്യാപക സംഘടനകൾ ഇതിനെ എതിർത്തു. ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കി വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച കലണ്ടറിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കുകയാണെന്ന് കെ.എസ്.ടി.യുവിന്‍റെ ആരോപണം.

ഈ അധ്യയന വർഷം തീരുന്ന 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്. പുതിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ആറു ശനിയാഴ്ചകളിൽ അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നൽകാനും നിർദേശമുണ്ട്.

എന്നാൽ,ഈ ദിവസങ്ങളിൽ കുട്ടികളെ ആരു പഠിപ്പിക്കുമെന്നതിലും വ്യക്തതയില്ലെന്ന് അധ്യാപകർ പറയുന്നു. അതേസമയം, 220 അധ്യയന ദിവസങ്ങൾ നിശ്ചയിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കേണ്ടി വന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന വിശദീകരണം.

The Minister of Education said that the working day will be reduced in primary classes

Next TV

Related Stories
ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 11:17 AM

ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ്...

Read More >>
കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

Sep 27, 2024 03:06 PM

കണ്ണീരോര്‍മ്മയായി അര്‍ജുൻ ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍

മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത്...

Read More >>
നെഹ്‌റു ട്രോഫി വള്ളംകളി നാളെ

Sep 27, 2024 03:00 PM

നെഹ്‌റു ട്രോഫി വള്ളംകളി നാളെ

നെഹ്‌റു ട്രോഫി വള്ളംകളി...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 27, 2024 01:14 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories










News Roundup