---
title: "കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിച്ചത്  വടകരയിലെ തോൽവിക്കു കാരണമായെന്ന് പി.ജയരാജൻ"
english_title: "P. Jayarajan said that people wanted to see KK Shailaja as Chief Minister which was the reason for the defeat in Vadakara."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/214235/p-jayarajan-said-that-people-wanted-to-see-kk-shailaja-as-chief-minister-which-was-the-reason-for-the-defeat-in-vadakara"
published_at: "2024-06-23T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c17e2ddc0_Untitled-2_copy.jpg"
keywords: []
---

# കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിച്ചത്  വടകരയിലെ തോൽവിക്കു കാരണമായെന്ന് പി.ജയരാജൻ

> **Lead Summary:** ** **തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട പഴിചാരലുകൾ തുടരുന്നതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി പി.ജയരാജൻ.

## Article Content

** **തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട പഴിചാരലുകൾ തുടരുന്നതിനിടെ പുതിയ വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി പി.ജയരാജൻ.

വടകരയിൽ കെ.കെ ശൈലജയുടെ പരാജയത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണു കെ.കെ.ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്ന് അദ്ദേഹം തുറന്നടിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി.ജയരാജൻ വേറിട്ട അഭിപ്രായ പ്രകടനം നടത്തിയത്.

കെ.കെ ശൈലജ യെ മുഖ്യമന്ത്രിയായി കാണാൻ ജനത്തിന് ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് ലോക്സഭയിലേക്ക് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി.

ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമായെന്നും ജയരാജൻ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോഗത്തിൽ സി.പി.എം നേതാക്കൾ വിമർശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/214235/p-jayarajan-said-that-people-wanted-to-see-kk-shailaja-as-chief-minister-which-was-the-reason-for-the-defeat-in-vadakara)