തലശ്ശേരി : എം എൽ എ ഫണ്ട് ഉപയോഗിച്ച് തലശ്ശേരി നഗരസഭ ബഡ്‌സ് സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനവും മഞ്ഞോടിയിൽ നഗര സഭയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ്ന്റെ ശിലാ സ്ഥാപന കർമ്മവും ഞായറാഴ്ച നടക്കും. നിയമസഭ സ്‌പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
159 വർഷം പിന്നിടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിൽഒന്നായ തലശ്ശേരി നഗരസഭ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം നവംബറിൽ നടക്കും.
കെട്ടിടത്തിൻ്റെ പ്രവർത്തികൾ അന്തിമഘട്ടത്തിലാണ് എന്ന് നഗരസഭ ചെയർ പേഴ്സൺ കെഎം ജമുനാ റാണി പറഞ്ഞു.. 1 കോടി രൂപ ചിലവിൽ എം.ജി റോഡ് നവീകരണവും നവംബർ മാസത്തോടെ ആരംഭിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരുകോടി 25 ലക്ഷം രൂപ ചിലവിൽ ടൗൺഹാളിന് പിറകുവശത്തായി സ്ഥിതിചെയ്യുന്ന ബഡ്സ് സ്കൂൾ കോമ്പൗണ്ടിൽ നിർമ്മിച്ച 3 നില കെട്ടിടം ത്തിൻ്റെയും, മഞ്ഞോടിയിൽ നഗരസഭ 4 കോടി 59 ലക്ഷം ചിലവിൽ മൂന്ന് നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനവും.
ഞായറാഴ്ച നടക്കും, ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. നിയമസഭാ സ്‌പീക്കർ അഡ്വ എ എൻ ഷംസീർഉദ്ഘാടനം ചെയ്യും.തലശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, എഞ്ചിനിയർ എൻ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.
Thalassery Municipality will inaugurate the building constructed in Buds School compound on Sunday