(www.thalasserynews.in) വാട്സ്ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഒ.ടി.പിയുടെ മറവിൽ തട്ടിപ്പിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്.
വാട്സ്ആപ് വെരിഫിക്കേഷനുവേണ്ടിയുള്ള ആറക്ക ഒ.ടി.പി ഫോണിലേക്ക് വരുന്ന സമയത്തുതന്നെ അജ്ഞാത കാളിലൂടെ ഒ.ടി.പി ആവശ്യപ്പെടുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.
അറിയാതെ ഒ.ടി.പി പങ്കിട്ടാൽ കെണിയിൽപെടും. തട്ടിയെടുക്കുന്ന വാട്സ്ആപ് അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസേജിലൂടെ പണം ആവശ്യപ്പെടുകയാണ് തട്ടിപ്പ് രീതിയെന്നും പൊലീസ് പറയുന്നു.
വാട്സ്ആപ് ചോരുന്നതോടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാനും സാധ്യതയുണ്ട്
Fraud under the guise of WhatsApp OTP;Be careful