---
title: "ഏഴ് വർഷത്തിനിടെ ആറ് കേസുകൾ ; തലശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Six cases in seven years;A native of Thalassery was charged with Kappa and sent to jail"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215068/six-cases-in-seven-yearsa-native-of-thalassery-was-charged-with-kappa-and-sent-to-jail"
published_at: "2024-06-26T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc1ef33bd6_Untitled-1_copy.jpg"
keywords: []
---

# ഏഴ് വർഷത്തിനിടെ ആറ് കേസുകൾ ; തലശേരി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **തലശേരി:** ഏഴ് വർഷത്തിനുള്ളിൽ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ചിറക്കരയിലെ ശ്രുതിനിലയത്തിൽ എം.വൈഷ്‌ണവിനെ യാണ് തലശേരി പോലീസ് കാപ്പ നടപടി നിയമപ്രകാരം ജയിലിലടച്ചത്.

## Article Content

**തലശേരി:** ഏഴ് വർഷത്തിനുള്ളിൽ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ചിറക്കരയിലെ ശ്രുതിനിലയത്തിൽ എം.വൈഷ്‌ണവിനെ യാണ് തലശേരി പോലീസ് കാപ്പ നടപടി നിയമപ്രകാരം ജയിലിലടച്ചത്.

സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാ റിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്‌ടർ ഇയാൾക്കെതിരേ ഉത്തരവിറക്കിയിരുന്നത്. 2018 മുതൽ തലശേരി പ്രദേശത്ത് വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണിയാൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215068/six-cases-in-seven-yearsa-native-of-thalassery-was-charged-with-kappa-and-sent-to-jail)