തലശേരി:(www.thalasserynews.in) വടക്കുമ്പാട് ശ്രീ പുത്തലോം കുന്നത്ത് ശാക്തേയ ദേവീ ക്ഷേത്ര പ്രതിഷ്ഠാ വാർഷിക മഹോത്സവം ബുധനാഴ്ച വിപുലമായ പരിപാടികളോടെ നടക്കും.

കാലത്ത് 5 മണിക്ക് ആചാര്യവരണത്തോടെ തുടങ്ങി രാത്രി 8.30 ന് 'ഗുരുതി'യോടെ അവസാനിക്കും.. രാവിലെ 10 മണിക്ക് 80 വയസ് തികഞ്ഞ തറവാട്ടംഗങ്ങളെ ആദരിക്കും.
11 മണിക്ക് ഗുളികൻ പൂജയും രാത്രി 7.30 ന് ശക്തി പൂജയും നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
Sri Puthalom Kunnath Shakteya Devi Temple Consecration Annual Mahotsav will be held on Wednesday