ഡെ​ങ്കി​പ്പ​നി; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

ഡെ​ങ്കി​പ്പ​നി; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Jul 10, 2024 08:33 AM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in) ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ കൊ​തു​ക് പെ​രു​കാ​നു​ള്ള സാ​ഹ​ച​ര്യം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു.

മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ത​ട​യു​ക, ശു​ചി​മു​റി​ക​ളു​ടെ വൃ​ത്തി ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. രോ​ഗം പ​ര​ത്തു​ന്ന കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​നം ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

വീ​ടു​ക​ൾ​ക്ക് പു​റ​മെ വി​ദ്യാ​ഭ്യാ​സ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​ശു​ചി​യി​ട​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റു​ക​ൾ, ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന പു​ര​യി​ട​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ലി​ന ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത് നി​ർ​ബ​ന്ധ​മാ​യും ന​ട​പ്പാ​ക്ക​ണം. മൈ​സൂ​രു​വി​ൽ 35 വ​യ​സ്സു​കാ​രി ഞാ​യ​റാ​ഴ്ച ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് മ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് ഡെ​ങ്കി മ​ര​ണം 11 ആ​യി ഉ​യ​ർ​ന്നു.

ജ​നു​വ​രി മു​ത​ൽ ഇ​തു​വ​രെ 7156 പേ​ർ​ക്കാ​ണ് ഡെ​ങ്കി ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ബം​ഗ​ളൂ​രു​വി​ൽ 1988 പേ​ർ​ക്കും ഡെ​ങ്കി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ ദി​വ​സം സം​സ്ഥാ​ന​ത്ത് 159 പേ​ർ​ക്ക് ഡെ​ങ്കി ബാ​ധി​ച്ച​താ​യാ​ണ് ക​ണ​ക്ക്.

ബം​ഗ​ളൂ​രു ന​ഗ​ര​പ​രി​ധി​യി​ലാ​ക​ട്ടെ 80 പേ​ർ​ക്കും ഡെ​ങ്കി ബാ​ധി​ച്ചു. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​തെ കൊ​തു​ക് പെ​രു​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​ക്കു​ന്ന​വ​രി​ൽ​നി​ന്ന് 500 രൂ​പ പി​ഴ​യീ​ടാ​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ബൃ​ഹ​ദ്‌ ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര പാ​ലി​കെ​യും (ബി.​ബി.​എം.​പി) മ​റ്റു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ​ത​ന്നെ പു​റ​പ്പെ​ടു​വി​ച്ചേ​ക്കും. നി​ല​വി​ൽ, കൊ​തു​ക് പെ​രു​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചാ​ൽ 50 രൂ​പ​യാ​ണ് പ​ര​മാ​വ​ധി പി​ഴ. ഇ​താ​ണ് 500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

Dengue fever;Health Department with notice

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 17, 2024 03:07 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും ; മേൽക്കോടതിയിൽ  നേരിടുമെന്ന് ബൈജു രവീന്ദ്രൻ

Jul 17, 2024 02:39 PM

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും ; മേൽക്കോടതിയിൽ നേരിടുമെന്ന് ബൈജു രവീന്ദ്രൻ

എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി...

Read More >>
ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Jul 17, 2024 01:52 PM

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന...

Read More >>
ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

Jul 17, 2024 12:23 PM

ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ...

Read More >>
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

Jul 17, 2024 12:05 PM

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി...

Read More >>
Top Stories