---
title: "സംസ്ഥാനത്തെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രമാവാൻ തലശേരി ; വിദഗ്ധ സംഘം നഗരസഭാ സ്‌റ്റേഡിയം സന്ദർശിച്ചു."
english_title: "Thalassery to become the first e-sports center in the state;The expert team visited the municipal stadium."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/219749/thalassery-to-become-the-first-e-sports-center-in-the-statethe-expert-team-visited-the-municipal-stadium"
published_at: "2024-07-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669299e9e4743_Untitled-2_copy.jpg"
keywords: []
---

# സംസ്ഥാനത്തെ ആദ്യത്തെ ഇ-സ്പോര്‍ട്സ് കേന്ദ്രമാവാൻ തലശേരി ; വിദഗ്ധ സംഘം നഗരസഭാ സ്‌റ്റേഡിയം സന്ദർശിച്ചു.

> **Lead Summary:** **തലശ്ശേരി: **തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയമാണ് വിദഗ്ദ സംഘം സന്ദർശിച്ചത്. സ്പീക്കർ അഡ്വ. എ എൻ ഷംസീറും സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടർ വിഷ്ണു രാജ് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സംഘമാണ് സ്റ്റേഡിയം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിയിരുത്തിയത്.

## Article Content

**തലശ്ശേരി: **തലശ്ശേരിയിലെ വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ മുന്‍സിപ്പല്‍ സ്റ്റേഡിയമാണ് വിദഗ്ദ സംഘം സന്ദർശിച്ചത്. സ്പീക്കർ അഡ്വ. എ എൻ ഷംസീറും സംസ്ഥാന സ്പോര്‍ട്സ് ഡയറക്ടർ വിഷ്ണു രാജ് ഐ.എ.എസ്. ഉള്‍പ്പെടെയുള്ള സംഘമാണ് സ്റ്റേഡിയം സന്ദര്‍ശിച്ച് കാര്യങ്ങൾ വിലയിയിരുത്തിയത്.

സ്റ്റേഡിയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള കൂടിയാലോചനയാണ് നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി നവീകരിച്ച ജിം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് വിഷ്ണു രാജ് ഐ എസ് പറഞ്ഞു. ഓണത്തിന് മുൻപ് തലശ്ശേരി വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ ഇ-സ്പോർട്സ് ആരംഭിക്കും.

ഫുട്മ്പോൾ സ്റ്റേഡിയം ഉപയോഗപ്പെടുത്തി ഗോൾ പദ്ധതി നടപ്പിലാക്കും ബാസ്ക്കറ്റ്ബോൾ പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. രണ്ടു മാസത്തിനകം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ജിംനേഷ്യം സെന്ററും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ (SKF) -ന്റെ ആഭിമുഖ്യത്തില്‍ ഹെല്‍ത്തി കിഡ്സ് പ്രോഗ്രാമും ആരംഭിക്കും. ഇതിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 25 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

സംസ്ഥാന സ്പോർട്സ്കൗൺസിൽ സെക്രട്ടറിയും സ്പോർട്സ് ഡയറക്ടറുമായ വിഷ്ണുരാജ് ഐ എ എസ് ,തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ എ , എസ്. സ്പോർട്കേരള ഫൗണ്ടേഷൻ സി ഇ .ഒ ഡോ. കെ അജയകുമാർ, സ്പീക്കറുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ , സ്റ്റേഡിയം മാനേജർ എസ്.മിഥുൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു..

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/219749/thalassery-to-become-the-first-e-sports-center-in-the-statethe-expert-team-visited-the-municipal-stadium)