കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസ് തൊഴിലാളികളുടെ പണിമുടക്ക്; വലഞ്ഞു യാത്രക്കാർ

കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസ് തൊഴിലാളികളുടെ പണിമുടക്ക്; വലഞ്ഞു യാത്രക്കാർ
Jul 15, 2024 12:55 PM | By Rajina Sandeep

കോഴിക്കോട്:(www.thalasserynews.in)  കോഴിക്കോട്-കണ്ണൂർ റൂട്ടിലെ ബസ് തൊഴിലാളികൾ രാവിലെ മുതൽ പണിമുടക്കിൽ. തൊഴിൽ ബഹിഷ്കരണം യാത്രക്കാരെ വലച്ചു.

ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എന്നാൽ സമരത്തിന് യൂണിയനുകളുടെ പിന്തുണയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ വ്യക്തമാക്കി.

മൂന്നൂറിലേറെ തൊഴിലാളികളടങ്ങിയ വാട്‌സാപ്പ് കൂട്ടായ്മയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയപാത സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്ന് തരിപ്പണമായിരിക്കുകയാണ്.

ഇതിലൂടെയുള്ള യാത്ര ബസ് ജീവനക്കാർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുകയാണ്. കൃത്യമായി ഓടിയെത്താനാവുന്നില്ല. ബസുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്യുന്നു.

ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി. ഇതോടൊപ്പം മടപ്പള്ളിയിൽ സിബ്രാ ലൈൻ മുറിച്ചു കടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

സ്വകാര്യ ബസുകൾ പണിമുടക്കിയതോടെ യാത്രക്കാർക്ക് ട്രെയിൻ സർവീസിനെയോ കെഎസ്ആർടിസിയെയോ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. പെരുമഴക്കാലത്തെ ബസ് സമരം യാത്രക്കാരെ ശരിക്കും വലക്കുകയാണ്.

Bus workers strike on Kozhikode-Kannur route;stranded passengers

Next TV

Related Stories
മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

Mar 27, 2025 11:24 AM

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഇന്ന്...

Read More >>
കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

Mar 27, 2025 10:36 AM

കലാഭവൻ മണിയുടെ സഹോദരി അമ്മിണി അന്തരിച്ചു

കലാഭവൻ മണിയുടെ സഹോദരി അമ്മിണി...

Read More >>
 പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

Mar 27, 2025 10:30 AM

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്രയില്‍ എംഡിഎംഎയുമായി യുവാവ്...

Read More >>
തലശ്ശേരിയിൽ  ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

Mar 26, 2025 10:26 PM

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി സ്വദേശിനി

തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു ; മരിച്ചത് അഞ്ചരക്കണ്ടി...

Read More >>
കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

Mar 26, 2025 07:00 PM

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ ഡി

കരുവന്നൂർ കേസ്; കെ രാധാകൃഷ്ണന് സാവകാശം അനുവദിച്ച് ഇ...

Read More >>
നെയ്യമൃത് കൂട്ടായ്മയും,  കുടുംബ സംഗമവും ഞായറാഴ്ച  തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ

Mar 26, 2025 05:33 PM

നെയ്യമൃത് കൂട്ടായ്മയും, കുടുംബ സംഗമവും ഞായറാഴ്ച തൂണേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ

നെയ്യമൃത് കൂട്ടായ്മയും, കുടുംബ സംഗമവും ഞായറാഴ്ച തൂണേരി ശ്രീ വേട്ടക്കൊരുമകൻ...

Read More >>
Top Stories

News Roundup

Entertainment News