എസ്എസ്എൽസി പരീക്ഷ ; വിദ്യാ‍ർത്ഥികൾക്ക് ഇനി മാർക്കും അറിയാനാവും, നിബന്ധനകളിൽ ഇളവ്

എസ്എസ്എൽസി പരീക്ഷ ;  വിദ്യാ‍ർത്ഥികൾക്ക് ഇനി മാർക്കും അറിയാനാവും,  നിബന്ധനകളിൽ ഇളവ്
Aug 8, 2024 06:51 PM | By Rajina Sandeep

(www.thalasserynews.in)  സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാനാവും.

എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി.

ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്എസ്എൽസി പരീക്ഷക്ക് ശേഷം മാർക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളാണ് സർക്കാരിനെ സമീപിക്കുന്നത്. 

സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം ലഭ്യമാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

മാർക്ക് വിവരം നേരിട്ട് നൽകണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർത്ഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി.

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനാണ് പരീക്ഷാ കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടത്.

SSLC Exam;Students will now know the marks and relaxation in terms

Next TV

Related Stories
വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ ഇന്ന്.

Nov 28, 2024 08:17 AM

വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ ഇന്ന്.

വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ...

Read More >>
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:57 PM

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 27, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ;    യുവാവ് അറസ്റ്റില്‍

Nov 27, 2024 02:17 PM

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ; യുവാവ് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു...

Read More >>
Top Stories










News Roundup