ജിത്തുവിന് ഇതൊരു വെറും ദൗത്യമല്ല; മണ്ണടരുകളിലെവിടെയോ അമ്മൂമ്മയുണ്ട്, ബന്ധുക്കളുണ്ട്, കൂട്ടുകാരുണ്ട്

ജിത്തുവിന് ഇതൊരു വെറും ദൗത്യമല്ല; മണ്ണടരുകളിലെവിടെയോ അമ്മൂമ്മയുണ്ട്, ബന്ധുക്കളുണ്ട്, കൂട്ടുകാരുണ്ട്
Aug 9, 2024 10:29 AM | By Rajina Sandeep

(www.thalasserynews.in)  മുണ്ടക്കൈയിൽ കാണാമറയത്തുള്ളവർക്ക് വേണ്ടി സൈന്യം ഇപ്പോഴും ദൗത്യം തുടരുകയാണ്. തിരച്ചിൽ സംഘത്തിലുള്ള ഒരു സൈനികന് ഇത് പക്ഷെ വെറുമൊരു ദൗത്യമല്ല..

ഇനിയും കണ്ടെത്താത്ത തന്റെ ബന്ധുക്കൾക്കും സഹപാഠികൾക്കും വേണ്ടിയുള്ള അലച്ചിൽ കൂടിയാണ്. ജിത്തു തിരയുകയാണ്. മണ്ണടരുകളിലെവിടെയോ അമ്മൂമ്മയുണ്ട്.

മാമനും ഭാര്യയും മകനുമുണ്ട്. കൂട്ടുകാരുണ്ട്. കൂടെയുള്ള സൈനികർ തിരച്ചിൽ പൂർത്തിയാക്കിയ ഇടങ്ങളിലും ജിത്തുവിന്റെ കണ്ണ് പായും. 'അവരൊക്കെ ഇനി ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല.

അവസാനമായിട്ട് ഒന്ന് കാണമെന്നുണ്ട്..' ജിത്തു പറയുന്നു. വെള്ളാർമല സ്കൂളിന്റെ ഇടിഞ്ഞു പൊളിഞ്ഞ ഭിത്തികൾ കാണുമ്പോൾ ഉള്ളം പിടയും. പഠിച്ചും കളിച്ചും വളർന്ന ആ മുറ്റത്ത് വെച്ച് തന്നെ ആദരിച്ച നിമിഷങ്ങളോർക്കും.'ഒരുപാട് വിഷമമുണ്ട്. ഞങ്ങൾ കളിച്ചു നടന്ന ഗ്രൗണ്ട് ഇപ്പോൾ പുഴയാണ്.

അവിടെയുണ്ടായിരുന്ന വീടുകളെല്ലാം പുഴയാണ്'. ജിത്തുവിന്‍റെ വാക്കുകള്‍ ഇടറി. മദ്രാസ് റെജിമെന്റിന് കീഴിൽ ബംഗളൂരു സൈനിക ക്യാമ്പിൽ ജോലി ചെയ്യവെയാണ് ഉരുളെടുത്ത സ്വന്തം മണ്ണിന്റെ രക്ഷാദൗത്യത്തിനായി ജിത്തു നിയോഗിക്കപ്പെടുന്നത്. നിലമ്പൂർ കാടുകൾക്കുള്ളിൽ ജീവൻ പണയം വെച്ചും ഇപ്പോഴും ദൗത്യം തുടരുകയാണ് ജിത്തുവും സഹപ്രവർത്തകരും.

This is not just a task for Jithu;There are grandmothers, relatives and friends somewhere in the earth

Next TV

Related Stories
വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ ഇന്ന്.

Nov 28, 2024 08:17 AM

വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ ഇന്ന്.

വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ...

Read More >>
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:57 PM

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 27, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ;    യുവാവ് അറസ്റ്റില്‍

Nov 27, 2024 02:17 PM

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ; യുവാവ് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു...

Read More >>
Top Stories

News Roundup