(www.thalasserynews.in) ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല.പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം.
നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ്താരം സ്വന്തമാക്കിയത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍ താരം 89.45 മീറ്റര്‍ ദൂരം കടന്നു.
പിന്നീടുള്ള നാല് ശ്രമങ്ങളും ഫൗളായി. രണ്ടാം ശ്രമത്തിലെ ദൂരമാണ് വെള്ളിയി ലേക്ക് എത്തിച്ചത്. പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി.
നാല് വെങ്കലം നേട്ടങ്ങളും ഒരു വെള്ളിയും. ഷൂട്ടിങില്‍ മൂന്ന് വെങ്കലവും. പുരുഷ ഹോക്കിയില്‍ മറ്റൊന്ന്. അര്‍ഷാദ് രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ ദൂരം താണ്ടിയാണ് പുതിയ നേട്ടത്തിലെത്തി സ്വര്‍ണംസ്വന്തമാക്കിയത്.
താരത്തിന്റെ ആദ്യ ശ്രമവും ഫൗളായിരുന്നു. അവസാന ശ്രമത്തിലും നദീം 90 മീറ്റര്‍ താണ്ടി. താരത്തിന്റെ ഈ ശ്രമം 91.79 മീറ്ററിലെത്തി. ഫൈനലില്‍ രണ്ട് തവണ മാത്രമാണ് 90 മീറ്റര്‍ഒരുതാരംതാണ്ടിയത്.
രണ്ടും പാക് താരം തന്നെ. രണ്ട് തവണ ലോക ചാംപ്യനായഗ്രനാഡയുടെ ആന്റേഴ്‌സന്‍ പീറ്റേഴ്‌സാണ് വെങ്കലം. താരം 88.54 മീറ്റര്‍ എറിഞ്ഞു. വെള്ളിയില്‍ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ്പുതിയ ചരിത്രമെഴുതി.
ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ തുടരെ വ്യക്തിഗത മെഡല്‍ രണ്ട്തവണസ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി. ഒളിംപിക്‌സ്അത്‌ലറ്റിക്‌സില്‍ സ്വര്‍ണവും പിന്നാലെ വെള്ളിയും നേടുന്നആദ്യതാരമായും നീരജ് തന്റെ പേര് എഴുതി ചേര്‍ത്തു.
Neeraj Chopra wins silver medal in javelin throw