തലശേരി:(www.thalasserynews.in) ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ സമ്പാദ്യശീലം പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യയോടൊപ്പം സമ്പാദ്യവും എന്ന സന്ദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡൻ്റ്സ് സേവിംഗ് സ്കീം തലശ്ശേരി ബി ഇ എം പി സ്കൂളിൽ ആരംഭിച്ചു.
പൂർവ്വ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ പി എം അഷ്റഫ് സ്കീമിൻ്റെ പാസ്ബുക്ക് വിദ്യാർത്ഥികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ദീപ ലില്ലി സ്റ്റാൻലി, ഉപ പ്രധാനധ്യാപികയും, സ്കീം ഇൻ ചാർജറുമായ പ്രസീന തയ്യിൽ, എ കെ രതീഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
മാസത്തിലെ എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാർത്ഥികളാൽ കഴിയുന്ന തുക സ്കീമിൽ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. പത്താം ക്ലാസ് പഠിത്തം പൂർത്തിയാക്കി സ്കൂൾ വിട്ടിറങ്ങുമ്പോൾ നിക്ഷേപിച്ച തുക പലിശ ഉൾപ്പെടെ തിരിച്ചു നൽകുന്ന സമ്പാദ്യ പദ്ധതിയാണ് സ്റ്റുഡൻറ്സ് സേവിംഗ് സ്കീം.
Thalassery BEMP School with 'Student Savings Scheme' to inculcate saving habits in students at an early age