ട്വിസ്റ്റുകള്‍ നിറഞ്ഞ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒന്നാംപ്രതി രാഹുല്‍ നാട്ടില്‍ തിരിച്ചെത്തി

ട്വിസ്റ്റുകള്‍ നിറഞ്ഞ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒന്നാംപ്രതി രാഹുല്‍ നാട്ടില്‍ തിരിച്ചെത്തി
Aug 12, 2024 07:04 PM | By Rajina Sandeep

(www.thalasserynews.in)ട്വിസ്റ്റുകള്‍ നിറഞ്ഞ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുല്‍ പി. ഗോപാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. കേസില്‍ ഒന്നാംപ്രതിയായ രാഹുല്‍ ഓഗസ്റ്റ് 14-ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്.

രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭാര്യയുമായുള്ള എല്ലാപ്രശ്‌നങ്ങളും പരിഹരിച്ചെന്നും തെറ്റിദ്ധാരണ നീങ്ങിയെന്നും വ്യക്തമാക്കിയാണ് കേസ് റദ്ദാക്കാന്‍ രാഹുല്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പരാതിക്കാരിയായ രാഹുലിന്റെ ഭാര്യയും ഇതുസംബന്ധിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ഭര്‍ത്താവായ രാഹുലിനെതിരേ ആദ്യം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

രാഹുല്‍ കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. 'അടുക്കള കാണല്‍' ചടങ്ങിന് പോയസമയത്താണ് മര്‍ദനമേറ്റ വിവരമറിഞ്ഞതെന്നും തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നും യുവതിയുടെ വീട്ടുകാരും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍, സംഭവം നടന്ന് ഒരുമാസം തികയുംമുന്‍പേ പരാതിക്കാരി താന്‍ നേരത്തെ ഉന്നയിച്ച പരാതിയില്‍നിന്ന് പിന്മാറി. നേരത്തെ പറഞ്ഞതെല്ലാം കള്ളമാണെന്നും പോലീസിനോടും മാധ്യമങ്ങളോടും കുറെയധികം നുണ പറയേണ്ടി വന്നെന്നും അതില്‍ കുറ്റബോധം തോന്നുന്നതായും യുവതി പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചതെന്നതടക്കം കള്ളമാണെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെയെല്ലാം പറഞ്ഞതെന്നും യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. രാഹുലിനൊപ്പം ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കേസ് ഒഴിവാക്കണമെന്നും യുവതി പറഞ്ഞിരുന്നു.

A twist-and-turn domestic violence case;The first accused Rahul returned to the country

Next TV

Related Stories
വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ ഇന്ന്.

Nov 28, 2024 08:17 AM

വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ ഇന്ന്.

വയനാടിന് പ്രയങ്കരിയാവാൻ പ്രിയങ്ക ; സത്യപ്രതിജ്ഞ...

Read More >>
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:57 PM

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 27, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ;    യുവാവ് അറസ്റ്റില്‍

Nov 27, 2024 02:17 PM

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ; യുവാവ് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു...

Read More >>
Top Stories