ഷിരൂരിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് തുടരും

ഷിരൂരിൽ  അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് തുടരും
Aug 13, 2024 09:19 AM | By Rajina Sandeep

(www.thalasserynews.in)  കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയിൽ നാവികസേനയുടെ പരിശോധന ഇന്ന് തുടങ്ങും. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.

നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. രാവിലെ ഒൻപതോടെ കാർവാറിൽ നിന്നുള്ള നാവികസേന അംഗങ്ങൾ ഷിരൂരിൽ എത്തും.

ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ പുഴയിൽ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അര്‍ജുന്‍റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്. തെരച്ചില്‍ ആരംഭിക്കാൻ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന.

നിലവില്‍ കര്‍ണാടക സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സര്‍ക്കാര്‍ സമ്മര്‍ദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്.

തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുന്‍റെ കുടുംബത്തിന്‍റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

The search for Arjun in Shirur will continue today

Next TV

Related Stories
സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.

Oct 8, 2024 10:06 PM

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ എഫ്.

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 08:36 PM

മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി

Oct 8, 2024 11:21 AM

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി...

Read More >>
Top Stories

News Roundup