---
title: "തലശ്ശേരിയിൽ വഴക്കിനിടെ ഭാര്യയെ തലക്കടിച്ചു വീഴ്ത്തി; മരിച്ചെന്ന് കരുതി ഭർത്താവ് ജീവനൊടുക്കി"
english_title: "His wife was hit on the head during a fight in Thalassery;Thinking that she was dead, her husband committed suicide"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/227932/his-wife-was-hit-on-the-head-during-a-fight-in-thalasserythinking-that-she-was-dead-her-husband-committed-suicide"
published_at: "2024-08-13T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb1e12cf3b2_Untitled-3_copy.jpg"
keywords: []
---

# തലശ്ശേരിയിൽ വഴക്കിനിടെ ഭാര്യയെ തലക്കടിച്ചു വീഴ്ത്തി; മരിച്ചെന്ന് കരുതി ഭർത്താവ് ജീവനൊടുക്കി

> **Lead Summary:** തലശ്ശേരി:** ** ഭാര്യയെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ ആണ് മരിച്ചത്.

## Article Content

തലശ്ശേരി:** ** ഭാര്യയെ തലക്ക് അടിച്ചു പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ പൊളുക്കായി രവീന്ദ്രൻ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. രവീന്ദ്രൻ മദ്യപിച്ചുണ്ടാക്കിയ വഴക്കിനെ തുടർന്ന് ഭാര്യ പ്രസന്നയെ കസേര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട പ്രസന്നയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് രവീന്ദ്രൻ വീടിന് മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ചത്.

മാലൂർ സ്വദേശികളായ രവീന്ദ്രനും കുടുംബവും വെണ്ടുട്ടായിൽ കുറച്ചു മാസങ്ങൾക്കു മുൻപാണ് വാടകയ്ക്ക് താമസം തുടങ്ങിയത്.'

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/227932/his-wife-was-hit-on-the-head-during-a-fight-in-thalasserythinking-that-she-was-dead-her-husband-committed-suicide)