' വന്ദേമാതരം ' ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്തിന് ലോക റെക്കോർഡ്

' വന്ദേമാതരം ' ഗാനത്തിലൂടെ ഡോക്ടർ സി വി രഞ്ജിത്തിന് ലോക റെക്കോർഡ്
Aug 13, 2024 03:11 PM | By Rajina Sandeep

കണ്ണൂർ :(www.thalasserynews.in)സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുതിയൊരു ദേശഭക്തിഗാനം പുറത്തിറങ്ങി.

ഡോക്ടർ സി വി രഞ്ജിത്ത് സംഗീതസംവിധാനവും സംവിധാനവും നിർവഹിച്ച ദേശഭക്തിഗാനമായ 'വന്ദേമാതരം : എ ഫീൽ ഓഫ് പാട്രിയോട്ടിസം' എന്ന ഗാനം ഇന്നലെ കണ്ണൂർ ഡിഫൻസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐഎഎസ് പ്രകാശനം ചെയ്തു. ഗാനമൊരുക്കിയ ഡോക്ടർ സി വി രഞ്ജിത്തിന്റെ പേരിൽ ഒരു പുതിയ ലോക റെക്കോർഡോടു കൂടിയാണ് ഗാനത്തിന്റെ പിറവി.

ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനം എന്ന ലോക റെക്കോർഡ് ആണ് ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും 33 നഗരങ്ങളും ഉൾപ്പെടുന്ന 40 ലൊക്കേഷനുകളിലാണ് വന്ദേമാതരം ഗാനം ചിത്രീകരിച്ചത്.

വേൾഡ് റെക്കോർഡ് യൂണിയനാണ് ഗാനമൊരുക്കിയ ഡോക്ടർ സി വി രഞ്ജിത്തിനെ റെക്കോർഡിനായി തിരഞ്ഞെടുത്തത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള വിവിധ പ്രദേശങ്ങളുടെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഗാനം ഒരു പുത്തൻ അനുഭവമാണ്.

6 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് വേണ്ടി കഴിഞ്ഞ ഒന്നര വർഷമായി ഡോക്ടർ സി വി രഞ്ജിത്ത് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളുടെയും നഗരങ്ങളുടെയും വ്യതസ്ത കാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാന ചിത്രീകരണം കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത് .

ഡൽഹി,ആഗ്ര, അമൃത് സർ ,കുളു മനാലി , ലഡാക്ക് ,കേദാർനാഥ് ,ശ്രീനഗർ , കേരൻ, മുംബൈ, ബാംഗ്ലൂർ , മൈസൂർ, ഹംപി , ഹൈദരബാദ്, ഗ്വാഹട്ടി,മേഘാലയ, ഒറീസ, ജയ്പൂർ , അജ്മീർ , കൊൽക്കൊത്ത, വാരണാസി , ബറോഡ, ലക്നൗ , കന്യാകുമാരി , ധനുഷ്കോടി , മധുര തുടങ്ങി കേരളത്തിൽ വാഗമൺ , തിരുവനന്തപുരം, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ഭംഗി ഗാന രംഗങ്ങളിൽ കാണാം. ലോക റെക്കോർഡിൻറെ മെഡലും സർട്ടിഫിക്കറ്റും ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐഎഎസ് ഡോക്ടർ സി വി രഞ്ജിത്തിന് കൈമാറി. ഡി എസ് സി കമാൻഡൻ്റ് പരംവീർ സിംഗ് നാഗ്ര, ക്യാപ്റ്റൻ സുശീൽ കുമാർ നേവൽ അക്കാഡമി, വേൾഡ് റെക്കോർഡ് യൂണിയൻ ഒഫീഷ്യൽ അജൂഡിക്കേറ്റർ ഷാഹുൽ ഹമീദ് , ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ രവീന്ദ്രനാഥ് , മുൻ മിസ്റ്റർ പഞ്ചാബ് സർകർതാർ സിംഗ് , സാമൂഹിക സാംസ്കാരിക മേഖലയിലെ പൗരപ്രമുഖർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

പുതിയ പലതരം ഗാനങ്ങൾ പുറത്തിറങ്ങുകയും സമൂഹ മാധ്യമങ്ങളിൽ തരംഗ മാവുകയും ചെയ്യാറുണ്ട്. എന്നാൽ യുവാക്കളിൽ ദേശ സ്നേഹം ഉണർത്തുന്ന ഗാനങ്ങൾ കുറവാണ്.

വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറഞ്ഞു. " കേട്ടു ശീലിച്ച ഈണങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശഭക്തി തുളുമ്പുന്ന ഒരു പുതിയ ഈണം സൃഷ്ടിക്കുക എന്നത് ഏറെ ശ്രമകരവും വെല്ലുവിളി നിറഞ്ഞതും ആയിരുന്നു. " സംഗീത സംവിധാനത്തിനൊപ്പം ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചതും ഡോക്ടർ സി വി രഞ്ജിത്ത് തന്നെയാണ്.

ദുബായിലെ റേഡിയോ അവതാരകയും ഗാനരചയിതാവുമായ സുമിത ആയില്ല്യത്ത് ആണ് ഗാനത്തിനായി വരികൾ രചിച്ചത്. ഡോക്ടർ സി വി രഞ്ജിത്ത് ഒരുക്കിയ ഈണം ആലപിക്കുന്നത് മുംബൈയിലെ ഗായകനായ അസ്‌ലം കേയി ആണ്. ശബ്ദ മിശ്രണം നിർവഹിച്ചിരിക്കുന്നത് അശ്വിൻ ശിവദാസ്. സനിൽ കൂത്തുപറമ്പ് , പി വി രഞ്ജിത്ത് ,ഡോ സി വി രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഗാനത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

എഡിറ്റിംഗ് : ദീപ്തി ,നിവേദ്. വി എഫെക്സ് : അഭി, ജൂഹി. മുൻ മിസ്റ്റർ പഞ്ചാബ് സത്കർതാർ സിംഗ് ഗാനത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് . സൂപ്പർസ്റ്റാർ സിംഗർ വിജയിയും ഇന്ത്യയിലെ തരംഗവുമായ ആവിർ ഭവ് ഗാനത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് മയൂർ കെ ഭരോട്ടിൻ്റെ വൈറ്റ് മെഷർ എന്റർടെയ്ൻമെന്റ്സ് ആണ് ഗാനം പുറത്തിറക്കിയത്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിൽ ഗാനം ആസ്വദിക്കാം. നേരത്തെ ടൂറിസത്തിനായി ഡോ. സി വി രഞ്ജിത്ത് ഒരുക്കിയ ' ദ സോംഗ് ഓഫ് കണ്ണൂർ : ഹെവൻ ഓഫ് ടൂറിസം എന്ന ഗാനം തരംഗമായിരുന്നു. പ്രസ്തുത ഗാനത്തിലൂടെ ബാബാസാഹിബ് ഡോക്ടർ ബി ആർ അംബേദ്കർ അന്താരാഷ്ട്ര പുരസ്കാരവും ഡോക്ടർ സി വി രഞ്ജിത്ത് നേടിയിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിനെ കുറിച്ച് 20 ഇന്ത്യൻ ഭാഷകളിൽ പാട്ട് ഒരുക്കി ഡോ. സി വി രഞ്ജിത്ത് ശ്രദ്ധ നേടിയിരുന്നു.

Dr. CV Ranjith sets a world record with the song 'Vande Mataram'

Next TV

Related Stories
സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി  യു ഡി വൈ എഫ്.

Oct 8, 2024 10:06 PM

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ എഫ്.

സർക്കാരിനെതിരെ തലശ്ശേരിയിൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തി യു ഡി വൈ...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

Oct 8, 2024 08:36 PM

മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കണ്ണൂരും മലപ്പുറത്തും അതിശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ...

Read More >>
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി

Oct 8, 2024 11:21 AM

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി...

Read More >>
Top Stories










News Roundup