തലശ്ശേരി:(www.thalasserynews.in) പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസിൽ കയറി പ്ലസ് ടു വിദ്യാർത്ഥികൾ മർദിക്കുന്നത് തടയാൻ ശ്രമിച്ച അധ്യാപികക്ക് കരണത്തടിയേറ്റു.
തലശ്ശേരി ബി.ഇ.എം.പി ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ സിനി ക്ലാസ് എടുക്കുന്നതിനിടയിൽ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാർത്ഥികൾ ക്ലാസിൽ അതിക്രമിച്ച് കയറി പ്ലസ് വൺ വിദ്യാർത്ഥിയെ തല്ലുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിയേറ്റത്.
പ്ലസ്ടു വിദ്യാർത്ഥികളുടെ അടിയേറ്റ പ്ലസ് വൺ വിദ്യാർത്ഥിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്ലസ് ടുവിലെ നാല് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നും സ്കൂൾ അധികൃതര്‍ അറിയിച്ചു. അതേസമയം അധ്യാപികയെ കുട്ടി മനപൂര്‍വം മര്‍ദിച്ചതല്ലെന്നും വിശദീകരണം ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
In Thalassery BEMP School, a plus two student was slapped by the teacher who stopped him from entering the class and beating the plus one student.