അടുത്ത മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

അടുത്ത മണിക്കൂറുകളിലും അതിശക്തമായ മഴയ്ക്ക് സാധ്യത;   കണ്ണൂർ ജില്ലയിൽ  ഇന്ന് ഓറഞ്ച് അലർട്ട്
Aug 14, 2024 02:38 PM | By Rajina Sandeep

(www.thalasserynews.in)  സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

2024 ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻ്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്.

ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. 

ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക

Chance of heavy rain in the next few hours;Orange alert in three districts today

Next TV

Related Stories
അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

Sep 17, 2024 07:27 PM

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 17, 2024 03:23 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി  'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

Sep 17, 2024 02:33 PM

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം...

Read More >>
ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച  തലശേരിയിൽ  സമ്മാനിക്കും

Sep 17, 2024 02:29 PM

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ സമ്മാനിക്കും

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ ...

Read More >>
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

Sep 17, 2024 01:05 PM

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി...

Read More >>
Top Stories










News Roundup