തലശേരിയിൽ സ്കൂൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ വിദ്യാർത്ഥിനികൾ തടഞ്ഞു ; യുവാവ് കസ്റ്റഡിയിൽ,വിദ്യാർത്ഥിനികൾക്ക് അഭിനന്ദനം

തലശേരിയിൽ  സ്കൂൾ  കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ  ശ്രമിച്ച യുവാവിനെ  വിദ്യാർത്ഥിനികൾ തടഞ്ഞു ; യുവാവ് കസ്റ്റഡിയിൽ,വിദ്യാർത്ഥിനികൾക്ക് അഭിനന്ദനം
Aug 14, 2024 04:07 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന അഞ്ചാം ക്ലാസുകാരനെ ദേഹോപദ്രവം ഏൽപ്പിച്ച് പിടിച്ചു കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പിടിയിൽ.

വൈകീട്ട് പഴയ ബസ്സ്റ്റാൻ്റിലാണ് സംഭവം. ഒരാൾ കുട്ടിയെ വലിച്ചുകൊണ്ടു പോകുകയും, കുട്ടി നിർത്താതെ കരയുന്നതും കണ്ട ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ ഇഷാനി, ദേവനന്ദ, സാന്ദ്ര, സ്വാതി, നിസ്വന, ശ്രീലഷ്മി, ദേവാഞ്ജന എന്നിവർ യുവാവിനെ തടഞ്ഞുവെക്കുകയും, കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

താൻ പൊലീസാണെന്ന് ഇയാൾ പറഞ്ഞതായും കുട്ടികൾ പറഞ്ഞു. ഇതോടെ യാത്രക്കാരും സംഭവത്തിലിടപ്പെട്ടു. തുടർന്ന് തലശേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് രക്ഷിതാക്കളും, അധ്യാപകരും സ്റ്റേഷനിലെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതല്ലെന്നും, ഇയാൾ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

പരാതിയില്ലാത്തതിനാൽ പെറ്റി കേസെടുത്തു. ബ്രണ്ണൻ ഹയർസെക്കൻ്ററി സ്കൂളിലെ തന്നെ കുട്ടിയാണ് അതിക്രമത്തിനിരയായത്.

കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് വിദ്യാർത്ഥിനികളാണ് തക്ക സമയത്ത് കുട്ടിയെ രക്ഷിക്കാൻ ഇടപെട്ടത്. മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച വിദ്യാർത്ഥിനികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിച്ചു.

Girls students stopped the young man who tried to kidnap a school boy in Thalassery;

Next TV

Related Stories
അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

Sep 17, 2024 07:27 PM

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 17, 2024 03:23 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി  'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

Sep 17, 2024 02:33 PM

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം...

Read More >>
ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച  തലശേരിയിൽ  സമ്മാനിക്കും

Sep 17, 2024 02:29 PM

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ സമ്മാനിക്കും

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ ...

Read More >>
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

Sep 17, 2024 01:05 PM

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി...

Read More >>
Top Stories