സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം ; സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച് ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം ;  സ്വാതന്ത്ര്യസമര സേനാനികളെ സ്മരിച്ച്  ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
Aug 15, 2024 11:28 AM | By Rajina Sandeep

(www.panoornews.in)78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ  പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയൽ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ.

2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും. അതിനായി നീണ്ട പരിശ്രമം വേണമെന്നും ഓരോ പൗരൻ്റെയും സ്വപ്നം അതിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു.

പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങൾ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.

The country is celebrating Independence Day;Prime Minister Narendra Modi hoisted the flag at the Red Fort in memory of the freedom fighters

Next TV

Related Stories
അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

Sep 17, 2024 07:27 PM

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന

അരവിന്ദ് കെജ്രിവാൾ രാജിവെച്ചു ; സർക്കാരുണ്ടാക്കാൻ ലഫ്റ്റനൻ്റ് ഗവർണറോട് അവകാശ വാദം ഉന്നയിച്ച് അതിഷി മർലേന...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Sep 17, 2024 03:23 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി  'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

Sep 17, 2024 02:33 PM

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം ചെയ്തു

മൂന്നു പതിറ്റാണ്ടിൻ്റെ ഓർമ്മകളുമായി തലശേരിയിൽ ഒത്തുകൂടി 'മഹാത്മ' ; കുടുംബ സംഗമം എഴുത്തുകാരി ആർ.രാജശ്രി ഉദ്ഘാടനം...

Read More >>
ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച  തലശേരിയിൽ  സമ്മാനിക്കും

Sep 17, 2024 02:29 PM

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ സമ്മാനിക്കും

ചോനോൻ ഉമ്മർ ഹാജി സ്മാരക പുരസ്കാരം പി. ഷമീമക്ക് വ്യാഴാഴ്ച തലശേരിയിൽ ...

Read More >>
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

Sep 17, 2024 01:05 PM

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി സി

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കണ്ണൂർ കെ എസ് ആർ ടി...

Read More >>
Top Stories