Aug 15, 2024 03:02 PM

തലശ്ശേരി:(www.thalasserynews.in)  ബിഇഎംപി സ്കൂൾ പാർലമെന്റ് ഇലക്ഷൻ പിടിഎ പ്രസിഡന്റും ഇടത് അധ്യാപകരും എസ് എഫ് ഐയും ചേർന്ന് അട്ടിമറിച്ചെന്ന് എംഎസ്എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു.

വളരെ സമാധാനപരമായ നടക്കേണ്ട ഇലക്ഷൻ ഭീഷണിപ്പെടുത്തിയും അക്രമം അഴിച്ച് വിട്ടു അട്ടിമറിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് എംഎസ്എഫ് ആരോപിച്ചു.

എസ്.എഫ്.ഐ വിദ്യാർഥികളെ സ്കൂളിനകത്ത് വെച്ച് കയ്യാമം ചെയ്യുകയും അധ്യാപകർ അതിന് കൂട്ട് നിൽക്കുകയും ചെയ്തെന്ന് എം.എസ്.എഫ് നേതാക്കൾ പറഞ്ഞു.

പിടിഎ പ്രസിഡന്റിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ ജില്ല ഭാരവാഹികൾ പാർട്ടി ഓഫീസിൽ കൊണ്ട് പോയി ഒരു വിദ്യാർത്ഥിയെ പൂട്ടി ഇട്ട് ഭീഷണിപ്പെടുത്തിയെന്നും, നിയമപരമായി ഇതിനെ നേരിടുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എംഎസ്എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റി നേതാക്കൾ ആരോപിച്ചു.

BEMP accused MSF of subverting school elections

Next TV

Top Stories










News Roundup