കുറ്റ്യാടി :(www.thalasserynews.in) തൊട്ടിൽപ്പാലത്ത് പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യം വിതരണം ചെയ്യുന്നതിനിടെ പഴകിയ മത്സ്യം പിടി കൂടി. ഇന്ന് പുലർച്ചെയാണ് നാദാപുരം, തൊട്ടിൽപ്പാലം മേഖലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടന്നത്.
തൊട്ടിൽപ്പാലത്ത് നടത്തിയ പരിശോധനയിൽ മത്സ്യം വിതരണം ചെയ്യുന്ന വാഹനത്തിൽ നിന്നും പഴകിയ 25 കിലോഗ്രാം അയല പിടിച്ചെടുത്തു നശിപ്പിച്ചു.
മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് 22 മത്സ്യ സാമ്പിൾ ഐസ് സാമ്പിൾ എന്നിവയും ശേഖരിച്ചു. ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ എന്നിവ പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി.
നാദാപുരത്ത് ലൈസൻസ്, മെഡിക്കൽ ഫിറ്റ് നെസ് സർട്ടിഫിക്കറ്റ് , വെള്ളം പരിശോധിച്ച റിപ്പോർട്ട് എന്നിവ ഇല്ലാതെ പ്രവർത്തിച്ച എണ്ണകടി നിർമാണ /വില്പന കേന്ദ്രങ്ങളിൽ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് നൽകി. സ്‌ക്വാഡ് ഇൽ ഫുഡ് സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ് അഷ്‌റഫ് എ പി, വിഷ്ണു ഉണ്ണി, നൗഷീന മഠത്തിൽ, സ്നേഹ, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Aged fish;The catch was made while distributing fish in a box autorickshaw at Thilmpalam