തലശ്ശേരി: നേതാക്കൾക്കെതിരെ തലശ്ശേരി പൊലീസ് ചുമത്തിയത് കള്ളക്കേസെന്ന് . യൂത്ത് ലീഗ് - എം എസ്എഫ് നേതക്കൾക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലീം യൂത്ത്ലീഗ് മുൻസിപ്പൽ കമ്മിറ്റി .
എം.എസ്.എഫ് പ്രവർത്തകനെ തലശ്ശേരി ബി.ഇ. എം.പി. സ്ക്കൂൾ പിടി എ പ്രസിഡന്റും അദ്ധ്യാപകനും ചേർന്ന് സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസിൽ കൊണ്ട് പോയി സിപിഎം നേതാവിന്റെ നേതൃത്തതിൽ ഭീഷണിപ്പെടുത്തിയെന്ന് യൂത്ത് ലീഗ് ആരോഗിച്ചു .
ഇലക്ഷൻ നോമിനേഷൻ പിൻവലിപ്പിച്ച സംഭവം കുട്ടിയുടെ രക്ഷിതാവിന്റെ കൂടെ പ്രിൻസിപ്പലിന്റെ മുമ്പാകെ അറിയിക്കാൻ പോയ സംഭവത്തിൽ സിപിഎം നേതാക്കളും സ്ക്കൂൾ അധികൃതരും പോലീസും ചേർന്ന് നടത്തിയ ഗൂഡലോചനയുട ഭാഗമായാണ് തലശ്ശേരി നിയോജക മണ്ഡല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി, ജനറൽ സെക്രട്ടറി തഫ്ലിം മാണിയാട്ട്, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഷഹബാസ് കായ്യത്ത് എന്നിവരെ കള്ളക്കേസിൽ ഉൾപ്പെടുത്തിയതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും മുസ്ലീം യൂത്ത്ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
that it is a false case;Youth League - Protest against MSF leaders