വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ സുപ്രധാന തീരുമാനം ഇന്ന്; ബാങ്കേഴ്സ് സമിതി യോഗം ചേരും

വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ സുപ്രധാന തീരുമാനം ഇന്ന്; ബാങ്കേഴ്സ് സമിതി യോഗം ചേരും
Aug 19, 2024 07:55 AM | By Rajina Sandeep

വയനാട്:(www.thalasserynews.in)  വയനാട് ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളിൽ സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും.

തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ വിവിധ ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ‍ യോഗത്തിൽ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്.

ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.

ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കും.

ഇതിനകം ഈടാക്കിയ മാസതവണകൾ തിരിച്ച് നൽകാൻ തീരുമാനവും എസ്എൽബിസി യോഗത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കും.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരിൽ നിന്ന് ഗ്രാമീൺ ബാങ്ക് പിടിച്ച പണം തിരികെ നൽകുമെന്ന് ബാങ്കേഴ്സ് സമിതി ജനറൽ മാനേജർ കെ എസ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വായ്പകൾ സംബന്ധിച്ച ആശങ്ക തുടരുന്നതിനിടെ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ ദുരന്ത ബാധിതർ.

Important decision on the financial obligations of Wayanad disaster victims today;Bankers committee will meet

Next TV

Related Stories
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി

Oct 8, 2024 11:21 AM

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി...

Read More >>
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

Oct 8, 2024 07:41 AM

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ...

Read More >>
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
Top Stories