സാമ്പത്തിക പ്രതിസന്ധി: ഇത്തവണയും ഓണക്കിറ്റ് മഞ്ഞ കാർഡുടമകൾക്ക് മാത്രം

സാമ്പത്തിക പ്രതിസന്ധി: ഇത്തവണയും ഓണക്കിറ്റ് മഞ്ഞ കാർഡുടമകൾക്ക് മാത്രം
Aug 19, 2024 10:44 AM | By Rajina Sandeep

(www.thalasserynews.in)  സംസ്ഥാനത്ത് ഇത്തവണയും ഓണക്കിറ്റ് നൽകുക മഞ്ഞ കാർഡുടമകൾക്ക് മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻ​ഗണനാ വിഭാ​ഗത്തിലുളളവർക്ക് മാത്രം കിറ്റ് നൽകാൻ തീരുമാനമായത്.

സംസ്ഥാനത്ത് 5,87,000 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇവർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ 35 കോടിയോളം രൂപ വേണ്ടിവരും.

കിറ്റിൽ ഏതൊക്കെ സാധനങ്ങളാണ് അടങ്ങിയിരിക്കുകയെന്നതിൽ രണ്ട് ദിവസത്തിനുള്ളിൽ വ്യക്തത വരും. സംസ്ഥാനത്ത് ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു.

സെപ്റ്റംബർ 4നകം ഓണചന്തകൾ തുടങ്ങുമെന്നാണ് സപ്ലൈകോ അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ചന്തകളുണ്ടാകും.

13 ഇന അവശ്യ സാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കും. ഇതിനായി ധനവകുപ്പ് 225 കോടി രൂപ അനുവദിച്ചു. എന്നാൽ വിപുലമായ ഓണചന്തയ്ക്ക് 600 കോടി രൂപയെങ്കിലും ആവശ്യമാണ്. കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന പ്രതീക്ഷയിലാണ് സപ്ലൈകോ.

Financial crisis: This time also Onkit is only for yellow card holders

Next TV

Related Stories
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന്  -സിപിഎം

Nov 27, 2024 07:57 PM

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് -സിപിഎം

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 27, 2024 03:07 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ;    യുവാവ് അറസ്റ്റില്‍

Nov 27, 2024 02:17 PM

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു ; യുവാവ് അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി മാതൃസഹോദരൻ്റെ കൈയ്യും, കാലും തല്ലിയൊടിച്ചു...

Read More >>
Top Stories

News Roundup