തലശ്ശേരി:(www.thalasserynews.in) എസ്എൻഡിപി യോഗം തലശ്ശേരി യൂണിയൻ്റെ നേതൃത്വത്തിൽ 170താമത് ഗുരു ജയന്തി ആഘോഷവും മെറിറ്റ് അവാർഡ് ദാനവും സംഘടിപ്പിച്ചു.
യൂണിയൻറെ കീഴിലുള്ള വിവിധ ശാഖകളിൽ നിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ മുഖ്യപ്രഭാഷണം നടത്തി.
തലശ്ശേരി യൂണിയൻ പ്രസിഡൻറ് ജിതേഷ് വിജയൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മുരിക്കോളി, ജ്ഞാനോദയ യോഗം മുൻ ഡയറക്ടർ കെ.എം. ധർമ്മപാലൻ, രതീശൻ മാസ്റ്റർ, ലക്ഷ്മണൻ പടിക്കിലേരി, യൂത്ത് മൂവ്മെൻറ് മലബാർ മേഖലാ കോ-ഓർഡിനേറ്റർ അർജുൻ അരയാക്കണ്ടി, കെ. സുന്ദരൻ, യോഗം ഡയറക്ടർ കെ.ജി ഗിരീഷ്, വനിതാ സംഘം സെക്രട്ടറി തനൂജ സുഭാഷ്, യൂത്ത് മൂവ്മെൻറ് കണ്ണൂർ കമ്മിറ്റി കൺവീനർ കെ.വി വിവേക് എന്നിവർ സംസാരിച്ചു.
തലശ്ശേരി യൂണിയൻ സെക്രട്ടറി കെ. ശശിധരൻ സ്വാഗതവും, യോഗം ഡയറക്ടർ കെ.പി രതീഷ് ബാബു നന്ദിയും പറഞ്ഞു. മാധ്യമ രംഗത്തുള്ള സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കേരള കൗമുദി ബ്യൂറോ ചീഫ് ഒ.സി മോഹൻരാജ്, നാഷണൽ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിൽ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനം നേടിയ റിദ്ധി സുധീർ, ഫ്ലവേഴ്സ് ടോപ്പ് സിംഗർ മത്സരാർത്ഥി മിഖ മനോജ്, മിസ്റ്റർ കേരള ബോഡി ബിൽഡിങ്ങിൽ സ്വർണ്ണ മെഡൽ ജേതാവായ സായൂജ് മാറോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
SNDP meeting organized 170th Guru Jayanti celebration and merit award under the leadership of Thalassery Union.