തലശേരി:(www.thalasserynews.in) തലശേരി കീഴന്തി മുക്ക് ശ്രീനാരായണ സേവാ ട്രസ്റ്റ് ആഭിമുഖ്യത്തിൽ ചതയദിനാഘോഷത്തിൻ്റെ ഭാഗമായി ചെസ്, ചിത്രരചനാ മത്സരങ്ങൾ സംഘടിപ്പിച്ചു.
നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഓ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ സ്കൂളിൽ വെച്ച് നടന്ന മത്സരങ്ങളിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
റിട്ട. പ്രധാനധ്യാപകൻ സുരേന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തലശേരി നഗരസഭാംഗം കെ. ലിജേഷ് അധ്യക്ഷനായി. കുഞ്ഞാംപറമ്പ് വാർഡ് കൗൺസിലർ കെ. ആശ, മേലൂട്ട് മടപ്പുര പ്രസിഡൻറ് കെഎം ധർമ്മപാലൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ കെ. ലിജിൻ സ്വാഗതവും, ട്രസ്റ്റ് അംഗം പിടി വിനോദ് നന്ദിയും പറഞ്ഞു.
ചതയദിനാഘോഷം ചൊവ്വാഴ്ച എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻറ് മലബാർ മേഖലാ കോ- ഓർഡിനേറ്റർ അർജുൻ അരയാക്കണ്ടി ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി ശ്യാംമോഹൻ മുഖ്യപ്രഭാഷണം നടത്തും. മഞ്ഞോടി വാർഡ് കൗൺസിലർ കെ. ലിജേഷ് അധ്യക്ഷത വഹിക്കും.
എസ്എസ്എൽസി - പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, ചിത്രരചന - ചെസ്സ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേഡ് പ്രധാനധ്യാപകൻ ശ്രീകുമാരൻ നിർവഹിക്കും. കുട്ടികളുടെ കലാപരിപാടികൾ, തുടർന്ന് അന്നദാനം എന്നിവ ഉണ്ടാകും.
Sree Narayana Seva Trust organized chess and drawing competitions in Thalassery.