സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത
Aug 20, 2024 10:59 AM | By Rajina Sandeep

തിരുവനന്തപുരം :(www.thalasserynews.in) സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും യെല്ലോ അലേര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തുടര്‍ച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതകള്‍ മുന്നില്‍കാണണം. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

നാളെ (ആഗസ്റ്റ് 21) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.

മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്.

Heavy rain is likely in the state today

Next TV

Related Stories
യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

Oct 8, 2024 03:42 PM

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും കസ്റ്റഡിയിൽ

യുഡിവൈഎഫ് നിയമസഭ മാർച്ചിൽ സംഘർഷം; രാഹുലും പി.കെ. ഫിറോസും...

Read More >>
കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 12:29 PM

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക്...

Read More >>
ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന്  മുഖ്യമന്ത്രി

Oct 8, 2024 11:21 AM

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി

ചീഫ് സെക്രട്ടറിയും, ഡിജിപിയും രാജ്ഭവനിലേക്കില്ല ; സർക്കാരിനെ അറിയിക്കാതെ വിളിച്ച് വരുത്താൻ ഗവർണർക്ക് അധികാരം ഇല്ലെന്ന് മുഖ്യമന്ത്രി...

Read More >>
ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

Oct 8, 2024 07:41 AM

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ സാധ്യത

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകുന്നു, കേരളത്തിൽ അതിശക്തമായ മഴ...

Read More >>
നിവിൻ പോളിക്കെതിരെ  ലൈം​ഗികാരോപണം ;  നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

Oct 7, 2024 06:51 PM

നിവിൻ പോളിക്കെതിരെ ലൈം​ഗികാരോപണം ; നിർമ്മാതാവ് ആനന്ദ് പയ്യന്നൂരിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു....

Read More >>
Top Stories