(www.thalasserynews.in) ഇക്കഴിഞ്ഞ 17ന് ശനിയാഴ്ചയാണ് സംസ്ഥാന പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് ഫെഡറേഷൻ വയനാടിൻ്റെ കണ്ണീരൊപ്പാൻ സാന്ത്വന യാത്ര നടത്തിയത്. കണ്ണൂർ ജില്ലയിൽ മാത്രം ഇരുന്നൂറോളം ബസുകൾ സാന്ത്വന യാത്രയുടെ ഭാഗമായി.
എന്നാൽ നാല് ദിവസത്തോളമായിട്ടും സാന്ത്വന യാത്രയുടെ കണക്കുകൾ ലഭ്യമായിട്ടില്ലത്രെ. ഇതേ തുടർന്ന് തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഇന്നുച്ചക്ക് 2 മണിക്ക് മുന്നെ കണക്കുകൾ എത്തിക്കണമെന്ന നിർദേശം നൽകിയിരിക്കുകയാണ്.
സാന്ത്വന യാത്ര നടത്തിയിട്ട് നാല് ദിവസമായിട്ടും കണക്കുകൾ എത്തിക്കാത്തതിൽ അംഗങ്ങൾക്കിടയിൽ തന്നെ മുറുമുറുപ്പയുരുന്നുണ്ട്. പലരും നവ മാധ്യമങ്ങളിൽ അരിശം തീർക്കുന്നുമുണ്ട്. നേരത്തെ പാനൂരിലെ ബസ് കൂട്ടായ്മ വയനാടിനായി സാന്ത്വന യാത്ര നടത്തിയിരുന്നു.
അമ്പതോളം ബസുകൾ പങ്കെടുത്ത സാന്ത്വന യാത്രയുടെ തുക 6,74,661 രൂപ പിറ്റേന്ന് വൈകീട്ട് തന്നെ സബ്കലക്ടർ സന്ദീപ് കുമാർ ഐ.എ.എസിനെ ഏൽപ്പിച്ചിരുന്നു. തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ അംഗങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൻ്റെ പൂർണ രൂപം താഴെ.
മാന്യ മെമ്പർമാരെ,
വയനാട് പ്രകൃതി ദുരന്തം കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിന് വേണ്ടി സംസ്ഥാന പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് ഫെഡറേഷൻ്റെ നിർദ്ദേശാനുസരണം തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷനിലെ മെംബർമാരുടെ ബസ്സുകൾ 17/08/2024 ശനിയാഴ്ച കാരുണ്യയാത്ര നടത്തിയ ബസ്സുകളിൽ നിന്ന് സ്വരൂപിച്ചതായ ഫണ്ട് എത്രയും പെട്ടെന്ന് സംസ്ഥാന ഫെഡറേഷന് കൈമാറണം എന്ന് അറിയിച്ചിരിക്കുന്നു.
ആയതിനാൽ ഫണ്ട് കൊടുക്കുവാൻ ബാക്കിയുള്ള മെംബർമാർ 21/08/2024 ബുധനാഴ്ച 2 മണിക്കുള്ളിൽ തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫീസിൽ എത്തിച്ച് റസീപ്റ്റ് കൈപറ്റേണ്ടതാണ് എന്ന് അറിയിക്കുന്നു. എന്ന് വിധേയൻ ജന.: സിക്രട്ടറി തലശ്ശേരി ബസ്സ് ഓപ്പറേറോർസ് അസോസിയേഷൻ
The details of the Wayanad condolence trip conducted by the Private Bus Operators Federation in Kannur district are yet to be received.