---
title: "മഴ ഭീഷണി ഒഴിയുന്നു, സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്-യെല്ലോ അലർട്ടില്ല; പക്ഷേ 25 ന് മഴ കനത്തേക്കും"
english_title: "Rain threat recedes, no orange-yellow alert in any district in the state today;But the rain may be heavy on 25th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/230166/rain-threat-recedes-no-orange-yellow-alert-in-any-district-in-the-state-todaybut-the-rain-may-be-heavy-on-25th"
published_at: "2024-08-22T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6c24f3054a_66c685db05730_rain.jpg"
keywords: []
---

# മഴ ഭീഷണി ഒഴിയുന്നു, സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്-യെല്ലോ അലർട്ടില്ല; പക്ഷേ 25 ന് മഴ കനത്തേക്കും

> **Lead Summary:** ** **സംസ്ഥാനത്ത് മഴ ഭീഷണി തത്കാലം ഒഴിയുന്നുവെന്ന് സൂചന. കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.

## Article Content

** **സംസ്ഥാനത്ത് മഴ ഭീഷണി തത്കാലം ഒഴിയുന്നുവെന്ന് സൂചന. കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ന് മാത്രമല്ല നിലവിൽ 25 -ാം തിയതിവരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെന്നത് ആശ്വാസമാണ്. എന്നാൽ 25 -ാം തിയതിയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും.

ഓഗസ്ത് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഓഗസ്ത് 25 -ാം തീയതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 25 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/230166/rain-threat-recedes-no-orange-yellow-alert-in-any-district-in-the-state-todaybut-the-rain-may-be-heavy-on-25th)