(www.thalasserynews.in) ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.
മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.
മൊഴികളിൽ ഉറച്ച് നിൽക്കണമെന്നും തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പി സതീദേവി പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പി സതീദേവി പ്രതികരിച്ചു.
അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായി പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡി.ജി.പിയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Hema Committee Report: 'Those who gave statements should be prepared to file a police complaint';Chairperson of the Women's Commission