തലശേരി:(www.thalasserynews.in) ആതുരശുശ്രൂഷാ രംഗത്ത് തലശ്ശേരിക്ക് മുതൽകൂട്ടാവുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്.
തലശ്ശേരി ടൗണിൽ നിന്ന് മാറി കണ്ടിക്കൽ പ്രദേശത്താണ് കെട്ടിട സമുച്ചയമുയ രുന്നത്. നിയമസഭാ സ്‌പീക്കർ അഡ്വ.എ.എൻ.ഷംസീർ വിളിച്ച് ചേർത്ത പദ്ധതി അവലോകന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതുവരെ നടന്ന പ്രവൃത്തിയുടെ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
25% പ്രവൃത്തി പൂർത്തീകരിച്ചതായും 2025 മാർച്ച് മാസത്തോടെ എല്ലാ പ്രവൃത്തിയും പൂർത്തിയാവു മെന്നും ബന്ധപ്പെട്ടവർ അറിയിച്ചു സ്പീക്കർക്ക് പുറമേ, അമ്മയും കുഞ്ഞും ആശുപതി സ്പെഷൽ ഓഫീ സർ ഡോ. ബിജോയ് സി.പി, കിറ്റ്‌കോ പ്രോജക്ട് ഹെഡ് ദിനോമണി, കിറ്റ്കോ പി.ഇ. മിഥുലാജ്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി.
ഡയറക്ടർ പ്രകാശൻ, മറ്റ് ഉദ്യോഗസ്ഥരായ റോഹൻ പ്രഭാകർ, രാജീവൻ ടി.പി, ഷിനോജ രാജൻ, അഷിൻ പ്രകാശ, സ്‌പീക്കറുടെ അഡീഷൻ പ്രൈവറ്റ് സെക്ര ട്ടറി അർജ്ജുൻ എസ്.കെ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Mother and Child Hospital in Thalassery;Work is progressing rapidly and will be inaugurated by March