മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം ; പിണറായി കൺവെൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ച് മുഖ്യമന്ത്രി നേരിട്ട് ഫണ്ട് ശേഖരിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായ പ്രവാഹം ;  പിണറായി കൺവെൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ച് മുഖ്യമന്ത്രി നേരിട്ട് ഫണ്ട് ശേഖരിച്ചു.
Aug 22, 2024 07:25 PM | By Rajina Sandeep

തലശ്ശേരി :(www . thalasserynews.in)  വയനാടിനെ ചേർത്തു പിടിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം. പിണറായി കൺവൻഷൻ സെൻ്ററിലെ ക്യാമ്പ് ഓഫീസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് സഹായം സ്വീകരിച്ചത്.

വ്യാഴാഴ്ച രാവിലെ 10 മുതൽ പൊതുജനങ്ങളിൽ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു. വിവിധ സംഘടനകളും കൂട്ടായ്മകളും വ്യക്തികളും സഹായം നൽകാനെത്തി. ഭിന്നശേഷിക്കാരിയായ വെണ്ടുട്ടായിയിലെ ആതിര രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത്‌ 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കായി മുഖ്യമന്ത്രിക്ക് കൈമാറി. പ്രസിഡന്റ്‌ എം പി ശ്രീഷ, വൈസ് പ്രസിഡന്റ്‌ പി വിജു, സെക്രട്ടറി വി എം ഷീജ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

മമ്പറം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒന്നര ലക്ഷം രൂപ സ്കൂൾ ലീഡർ റിസ്‌വാൻ നൗഷാദ്, സ്കൂൾ ചെയർപേഴ്സൺ ആമിന, സെക്രട്ടറി ആദിത്യൻ, സ്കൂൾ പ്രിൻസിപ്പൽ രാജേഷ് സി പി, ഹെഡ് മാസ്റ്റർ ശിവദാസൻ സി, മാനേജർ മമ്പറം മാധവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.

എ കെ ജി എം ജി എച്ച് എസ് പിണറായിയിലെ വിദ്യാർത്ഥികൾ സമാഹരിച്ച 50,000 രൂപ സ്കൂൾ പാർലമെന്റ് വൈസ് ചെയർപേഴ്സൺ അലിഡ എസ്, സെക്രട്ടറി തന്മയ ബി, സ്കൂൾ പ്രിൻസിപ്പൽ ചേതന ജയദേവ്, ഹെഡ്മാസ്റ്റർ എച്ച് ജയദേവൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.

എ കെ ജി എം ജി എച്ച് എസ് പിണറായി റിട്ട. പ്രിൻസിപ്പൽ ആർ ഉഷ നന്ദിനി ഒരു മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

ദുരിതാശ്വാസനിധിയിലേക്ക് സഹായം കൈമാറിയവരും തുകയും: സവാരി ട്രാവൽസ് പിണറായി രണ്ട് ലക്ഷം രൂപ, എസ് എൻ ഡി പി ശാഖാ യോഗം 1471 കൊട്ടിയൂർ 50,000, ഓർമ്മച്ചെപ്പ് സൗഹൃദ കൂട്ടായ്മ കൂടാളി എച്ച്എസ്എസ് 92 എസ് എസ് എൽ സി ബാച്ച് 40,000, വിജിത്ത് കെ കീഴത്തൂർ 25,000,

വടക്കൻസ് ക്ലബ്ബ് ആഡൂർ പാലം 21,500, മോസ് കോർണർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ധർമ്മടം 21,000, മട്ടന്നൂർ പോളിടെക്നിക്ക് അലുമ്നി അസോസിയേഷൻ 2,32,522, റെഡ് കോർണർ മുഴപ്പിലങ്ങാട് 26,100, ജി എച്ച് എസ് പാലയാട് 1987-88 ബാച്ച് 33,000, ബി എസ് എൻ എൽ എക്സ്ക്ലൂസീവ് ടെലികോം ഇൻഫ്രാ പ്രൊവൈഡേഴ്സ് രണ്ടര ലക്ഷം, വെണ്ടുട്ടായി പൊതുജന വായനശാല 50,000,

വി എം പവിത്രൻ എരുവട്ടി 41,000, മാനവീയം അണ്ടലൂർ 35,700, ചിറക്കുനി ആശാരി വാട്സ്ആപ്പ് കൂട്ടായ്മ 10,000, തൂവക്കുന്ന് ബ്രദേഴ്സ് വടക്കുമ്പാട് 50,000, അഴീക്കോട് എച്ച്എസ്എസ് എസ് എസ് എൽ സി 2007 ബാച്ച് 52,151, എ രാധാകൃഷ്ണൻ

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കായലോട്, ശ്രീനാരായണ വായനശാല കായലോട് എന്നിവർ സംയുക്തമായി 50,000, ഇരിവേരി കുറ്റിയൻ കളരിക്കൽ ആഘോഷ കമ്മിറ്റി 25,000, മമ്പറം ഇന്ദിരാഗാന്ധി കോളേജ് 15,000, രാജൻ കോമത്ത് പിണറായി 10,000, താഴത്തു തറവാട് തലശ്ശേരി 89,166, രാധ ടീച്ചർ പടന്നക്കര 25,000

Aid Flow to Chief Minister's Relief Fund;The chief minister personally collected the funds at the camp office in Pinarayi Convention Centre.

Next TV

Related Stories
തലശേരിയിൽ മുസ്ലിം ലീഗ് നാളെ  നടത്താനിരുന്ന ജനകീയ സദസ് മാറ്റി

Sep 12, 2024 09:18 PM

തലശേരിയിൽ മുസ്ലിം ലീഗ് നാളെ നടത്താനിരുന്ന ജനകീയ സദസ് മാറ്റി

തലശേരിയിൽ മുസ്ലിം ലീഗ് നാളെ നടത്താനിരുന്ന ജനകീയ സദസ്...

Read More >>
സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി

Sep 12, 2024 02:20 PM

സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി

സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും...

Read More >>
ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.

Sep 12, 2024 01:22 PM

ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ.

ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച്...

Read More >>
കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ  കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

Sep 12, 2024 11:05 AM

കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് രോഗം...

Read More >>
മെഡിക്കൽ രംഗത്ത് വിപ്ലവകരമായ തീരുമാനം ; 70 വയസ്സിന് മുകളിൽ പ്രായക്കാരായ എല്ലാവർക്കും മെഡിക്കൽ ഇൻഷൂറൻസ് നൽകാൻ കേന്ദ്ര സർക്കാർ

Sep 12, 2024 10:17 AM

മെഡിക്കൽ രംഗത്ത് വിപ്ലവകരമായ തീരുമാനം ; 70 വയസ്സിന് മുകളിൽ പ്രായക്കാരായ എല്ലാവർക്കും മെഡിക്കൽ ഇൻഷൂറൻസ് നൽകാൻ കേന്ദ്ര സർക്കാർ

70 വയസ്സിന് മുകളിൽ പ്രായക്കാരായ എല്ലാവർക്കും മെഡിക്കൽ ഇൻഷൂറൻസ് നൽകാൻ കേന്ദ്ര...

Read More >>
തലശേരി ദേശീയ പാതയിൽ വാഹനാപകടം ; കണ്ണൂക്കര സ്വദേശിയായ 22 കാരന് ദാരുണാന്ത്യം

Sep 11, 2024 10:35 PM

തലശേരി ദേശീയ പാതയിൽ വാഹനാപകടം ; കണ്ണൂക്കര സ്വദേശിയായ 22 കാരന് ദാരുണാന്ത്യം

തലശേരി ദേശീയ പാതയിൽ വാഹനാപകടം ; കണ്ണൂക്കര സ്വദേശിയായ 22 കാരന്...

Read More >>
Top Stories










News Roundup