(www.thalasserynews.in) മലയാള സാഹിത്യ പ്രതിഭകള്‍ക്ക് ധര്‍മടം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
എം.പി.കുമാരന്‍ സാഹിത്യപുരസ്‌കാരം പി.എന്‍.ഗോപീകൃഷ്‌ണനും, നവാഗത ചെറുകഥാകാരികള്‍ക്കുള്ള വി.വി രുഗ്മിണി കഥാപുരസ്‌കാരം സി ആര്‍ പുണ്യയും സാഹിത്യകാരന്‍ എം മുകുന്ദനില്‍ നിന്നും ഏറ്റുവാങ്ങി. ധര്‍മടം ബാങ്ക് ഓഡിറ്റോറിയത്തിലാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്.
പി.എന്‍. ഗോപീകൃഷ്ണന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ എന്ന കൃതിയും, സി ആര്‍ പുണ്യയുടെ ബ്രേക്കപ്പ് പാര്‍ട്ടി എന്ന കഥയുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
സാഹിത്യ പുരസ്‌ക്കാര ജേതാവിന് ഇരുപത്തഞ്ചായിരം രൂപയും ശില്പി മനോജ് രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും സമ്മാനമായി നല്‍കി.
ചെറുകഥാ പുരസ്‌ക്കാര ജേതാവിന് പത്തായിരം രൂപയും ശില്‍പ്പവും നല്‍കി. ചടങ്ങിൽ അഭിനേത്രി ഗായത്രി വര്‍ഷ മുഖ്യപ്രഭാഷണം നടത്തി. സി.പി.ഹരീന്ദ്രന്‍, പ്രൊഫസർ കെ.കുമാരൻ, പ്രൊഫ: പി.രവീന്ദ്രൻ എന്നിവര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.
റബ്‌കോ ചെയര്‍മാന്‍ കാരായി രാജന്‍ അധ്യക്ഷനായി. ധര്‍മ്മടം പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ രവി, തലശ്ശേരി സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ എ.കെ.ഉഷ എന്നിവര്‍ സംസാരിച്ചു
പി.എന്‍.ഗോപീകൃഷ്ണന്‍ , സി ആര്‍ പുണ്യ എന്നിവര്‍ മറുപടി ഭാഷണം നടത്തി. പുരസ്‌കാര സമിതി ചെയര്‍മാന്‍ ടി അനില്‍ സ്വാഗതവും, ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ദിലീപ് വേണാടന്‍ നന്ദിയും പറഞ്ഞു.
Literary awards instituted by Dharmadam Service Cooperative Bank were awarded to Malayalam literary talents.