---
title: "ജില്ലാ സ്കൂൾ  കലോത്സവത്തിൽ തലശേരി സ്വദേശിനി  ആയിഷ സെബക്ക്  മിന്നും  വിജയം"
english_title: "Thalassery native Ayesha Sebak wins brilliantly in the district school festival"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/251689/thalassery-native-ayesha-sebak-wins-brilliantly-in-the-district-school-festival"
published_at: "2024-11-25T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744892e7f651_Untitled-1_copy.jpg"
keywords: []
---

# ജില്ലാ സ്കൂൾ  കലോത്സവത്തിൽ തലശേരി സ്വദേശിനി  ആയിഷ സെബക്ക്  മിന്നും  വിജയം

> **Lead Summary:** തലശേരി:** **പയ്യന്നൂരിൽ വെച്ചു നടന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ. യു. പി. വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി ആയിഷ സെബ.

## Article Content

തലശേരി:** **പയ്യന്നൂരിൽ വെച്ചു നടന്ന കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ. യു. പി. വിഭാഗം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും, എ ഗ്രേഡും നേടി ആയിഷ സെബ.

തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ ആറാം തരം വിദ്യാർത്ഥിനിയാണ്. സെബയും അംഗമായ ഉറുദു സംഘഗാനത്തിനും എ ഗ്രേഡ് നേടിയിട്ടുണ്ട്.

അടുത്ത് തന്നെ കണ്ണൂരിൽ വെച്ചു നടക്കുന്ന വിദ്യാരംഗം ജില്ലാതല സർഗോത്സവത്തിൽ കവിതാലാപനം മത്സരത്തിനും ആയിഷ സെബാ തെരഞ്ഞെടുക്കപെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ജില്ലാ സ്കൂൾ കലോത്സവം മാപ്പിള പാട്ടിനും, ഉറുദു സംഘ ഗാനത്തിനും രണ്ടാം സ്ഥാനം നേടിയിരുന്നു.

തലശ്ശേരി ചിറക്കര സ്വദേശിയായ റഫീഖ് - ഫൗസിയ ദമ്പതിമാരുടെ മകളാണ്.

സഹോദരി ഫാത്തിമത്തുൽ സിയ, പാലക്കാട് കരുണ മെഡിക്കൽ കോളേജ് എം. ബി. ബി. എസ്. വിദ്യാർത്ഥിനി ആണ്. ഒപ്പന മത്സരത്തിൽ ജില്ലാ, സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/251689/thalassery-native-ayesha-sebak-wins-brilliantly-in-the-district-school-festival)