(www.thalasserynews.in) കേന്ദ്രമന്ത്രി നടൻ സുരേഷ് ഗോപി മാധ്യമ പ്രവർത്തകർക്കെതിരെ നൽകിയ കേസിൻ്റെ എഫ്ഐആർ പകർപ്പ് പുറത്തുവന്നു. തന്നെ കാറിൽ കയറാൻ സമ്മതിക്കാതെ മാധ്യമ പ്രവർത്തകർ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റി.
സുരക്ഷാ ഉദ്യോഗസ്ഥൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ ആരോപണമാണ് എഫ് ഐആറിൽ പറയുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സുരേഷ്ഗോപി പരാതി നൽകിയത്.
ഇ-മെയിൽ വഴിയും ലെറ്റർ ഹെഡിലെഴുതിയും പരാതി സമർപ്പിച്ചിരുന്നു. മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെയും അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹവും പരാതിയുമായിരംഗത്തെത്തിയത്.
മൂന്ന് വാർത്താ ചാനലുകളുടെ പേരും എഫ് ഐ ആറിൽ പരാമർശിക്കുന്നുണ്ട്. തൃശൂർ രാമനിലയത്തിൽ വച്ച് മാധ്യമപ്രവർത്തകർ തന്റെ വഴി തടസപ്പെടുത്തിയെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാതി.
The FIR of the case filed by Union Minister Suresh Gopi against media workers is out