(www.thalasserynews.in) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ടും പീഡനത്തിനിരയായവർതന്നെ പരാതിയും തെളിവുമായി വരണമെന്ന സർക്കാർ നിലപാട് ക്രൂരമാണെന്ന് പ്രശസ്ത മാധ്യമപ്രവർ ത്തക ബർഖദത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
ഇത്രയുംകാലം ഭയപ്പെടുത്തിയുള്ള ഭരണത്തിന് കീഴിലായിരുന്നു അമ്മയിലെ സാധാരണ അംഗങ്ങൾ. മറ്റുള്ളവരെ വിഡ്ഢികളാക്കുകയായിരുന്നു നേതൃത്വം.
മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരംപറയാതെയുള്ള രാജി നിരുത്തരവാദപരമാണ്. സർക്കാരുമായും സിനിമയുമായി ബന്ധപ്പെട്ട മറ്റുള്ള വരുമായും ചേർന്നുള്ള തിരുത്തൽപ്രക്രിയയായിരുന്നു 'അമ്മ'നേതൃത്വം നടത്തേണ്ടി യിരുന്നത്.
ലൈംഗികാക്രമണക്കേസിലെ പ്രധാനപ്രതിയായ നടനെ സംഘടനയിലേ ക്ക് സ്വീകരിച്ചവരാണ് ഇവർ. ആരോപണം ഉയരുംവരെ അങ്ങനെയൊന്നും സിനിമയിലില്ല എന്നാണ് പറഞ്ഞിരുന്നത്.
പേരുകൾ വിളിച്ചുപറയേണ്ട ചുമതല സർക്കാരും സമൂഹവും ചേർന്ന് സ്ത്രീകൾ ക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. അങ്ങനെ ശബ്ദിച്ചാൽ അവസരങ്ങളും ജീവിതവും മനഃസമാധാനവും, വക്കിൽഫീസുമെല്ലാം ഉൾപ്പെട്ട നഷ്ടങ്ങൾ ആരുനികത്തും-പാർവതി ചോദിച്ചു.
Actress Parvathy Thiruvoth called the mass resignation of Amma governing body cowardice; The actress said that the government's action was cruel