മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി  സ്പീക്കർ അഡ്വ. എ.എൻ ഷംസീർ
Oct 11, 2024 07:43 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ നിര്‍വ്വഹണ ഏജന്‍സിയായ വാപ്കോസിനും കരാര്‍ ഏറ്റെടുത്ത മലാനി കണ്‍സ്ട്രക്ഷനും തുല്യ ഉത്തരവാദിത്തമുണ്ടെന്ന് യോഗം വിലയിരുത്തി. നേരത്ത വെറ്റ് ചെയ്ത ഡിസൈന്‍ ഓരോ നിലകള്‍ക്കും IIT-യെകൊണ്ട് വീണ്ടും വെറ്റ് ചെയ്യിക്കണമെന്ന കിഫ്ബി ഇന്‍സ്പെക്ഷന്‍ വിംഗിന്റെ നിര്‍ദ്ദേശം കാലതാമസത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യത്തില്‍ പുനഃപരിശോധന നടത്തുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 15-ന് കിഫ്ബി സി.ഇ.ഒ.യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കാമെന്നും IIT വെറ്റിംഗ് ആവശ്യമുള്ള പക്ഷം അത് വേഗത്തിലാക്കുന്നതിന് നടപടിയെടുക്കാമെന്നും കിഫ്ബി പ്രതിനിധി യോഗത്തെ അറിയിച്ചു.

പ്രോജക്ടിന്റെ തുടര്‍ന്നുള്ള മേല്‍നോട്ടത്തിനായി എം.സി.സി. ഡയറക്ടര്‍ ഡോ. സതീഷ് ബി., സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ്. കുമാര്‍, കിഫ്ബി സീനിയര്‍ ജനറല്‍ മാനേജര്‍ പി.എ. ഷൈല, ടെക്നിക്കല്‍ കമ്മിറ്റി ഹെഡ് കെ. ശ്രീകണ്ഠന്‍ നായര്‍, വാപ്കോസ് റീജിയണല്‍ മാനേജര്‍ ദീപങ്ക് അഗര്‍വാള്‍, മലാനി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധി രാമകൃഷ്ണന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആറംഗ സമിതിയെ സ്പീക്കര്‍ ചുമതലപ്പെടുത്തി.

തടസ്സങ്ങള്‍ നീക്കി പ്രോജക്ട് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്സ്പീക്കര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കി.

Second phase development work of Malabar Cancer Center should be expedited; Speaker Adv. AN Shamseer

Next TV

Related Stories
തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

Jul 9, 2025 03:50 PM

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ...

Read More >>
കണ്ണൂരിൽ സ്‌കൂളില്‍ പണിമുടക്കനുകൂലികളുടെ അതിക്രമം ;  അധ്യാപകരുടെ കാറുൾപ്പടെ 7  വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടെന്ന്

Jul 9, 2025 02:52 PM

കണ്ണൂരിൽ സ്‌കൂളില്‍ പണിമുടക്കനുകൂലികളുടെ അതിക്രമം ; അധ്യാപകരുടെ കാറുൾപ്പടെ 7 വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടെന്ന്

കണ്ണൂരിൽ സ്‌കൂളില്‍ പണിമുടക്കനുകൂലികളുടെ അതിക്രമം ; അധ്യാപകരുടെ കാറുൾപ്പടെ 7 വാഹനങ്ങളുടെ...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ  തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

Jul 9, 2025 10:33 AM

നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 8, 2025 07:07 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Jul 8, 2025 06:51 PM

നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...

Read More >>
മന്ത്രിയുടെ പ്രസ്താവന തള്ളി സംഘടനകൾ ; നാളെ കെ.എസ്.ആർ.ടി.സിയും പണിമുടക്കും

Jul 8, 2025 03:46 PM

മന്ത്രിയുടെ പ്രസ്താവന തള്ളി സംഘടനകൾ ; നാളെ കെ.എസ്.ആർ.ടി.സിയും പണിമുടക്കും

മന്ത്രിയുടെ പ്രസ്താവന തള്ളി സംഘടനകൾ ; നാളെ കെ.എസ്.ആർ.ടി.സിയും...

Read More >>
Top Stories

News Roundup

//Truevisionall