കണ്ണൂരിൽ സ്‌കൂളില്‍ പണിമുടക്കനുകൂലികളുടെ അതിക്രമം ; അധ്യാപകരുടെ കാറുൾപ്പടെ 7 വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടെന്ന്

കണ്ണൂരിൽ സ്‌കൂളില്‍ പണിമുടക്കനുകൂലികളുടെ അതിക്രമം ;  അധ്യാപകരുടെ കാറുൾപ്പടെ 7  വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടെന്ന്
Jul 9, 2025 02:52 PM | By Rajina Sandeep

കണ്ണൂര്‍:(www.thalasserynews.in)തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കില്‍ കണ്ണൂര്‍ നെടുങ്ങോം ജിഎച്ച്എസ്എസില്‍ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടതായി ആരോപണം. പുറത്തു നിന്നെത്തിയ സമരാനുകൂലികള്‍ സ്‌കൂളില്‍ കയറി ബഹളമുണ്ടാക്കിയതായും അധ്യാപകർ പറഞ്ഞു. 15 ഓളം അധ്യാപകര്‍ ജോലിക്കെത്തിയിരുന്നു. കാറുള്‍പ്പെടെ ഏഴ് വാഹനങ്ങളുടെ കാറ്റ് അഴിച്ചുവിട്ടതായാണ് ആരോപണം. പിന്നാലെ സ്ഥലത്തേക്ക് പൊലീസ് സ്ഥലത്തെത്തി.

അതിനിടെ കോഴിക്കോട് മുക്കത്ത് മീന്‍ കടയിലെത്തി സമര അനുകൂലികള്‍ ഭീഷണി മുഴക്കിയാതായി പരാതി. കടയടച്ചില്ലെങ്കില്‍ മണ്ണെണ്ണ ഒഴിക്കുമെന്നും കത്തിക്കുമെന്നും ഭീഷണിയുണ്ടായതായാണ് പരാതി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മറ്റി അംഗവുമായ ടി.വിശ്വനാഥനാണ് ഭീഷണി മുഴക്കിയതെന്നാണ് കടയുടമയുടെ പരാതി. തുറന്ന് പ്രവര്‍ത്തിച്ച് മാളുകളും പോലീസ് നോക്കി നില്‍ക്കെ സമരാനുകൂലികള്‍ അടപ്പിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

കാട്ടാക്കടയില്‍ കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതിയുണ്ട്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ കണ്ടക്ടര്‍ ഷിബുവിനാണ് മര്‍ദനമേറ്റത്. വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ഇറക്കിവിട്ടതായും പരാതിയുണ്ട് .ഷിബു കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രി എത്തി പ്രാഥമിക ചികിത്സ തേടി. മലപ്പുറം മഞ്ചേരിയില്‍ പോലീസും സമരാനുകൂലികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ ആണ് സംഭവം.

പത്തനാപുരത്ത് ഔഷധിയുടെ മരുന്ന് വിതരണ കേന്ദ്രം പൂട്ടിച്ചു. ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ് സെന്ററിലാണ് സമരാനുകൂലികളെത്തി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുള്ള ഗോഡൗണാണെന്നും ഇത് അവശ്യ സര്‍വീസില്‍ പെടുന്നതാണെന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഔഷധിയിലെ ജീവനക്കാരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. ഭീഷണി മുഴക്കിയ സമരാനുകൂലികള്‍ ജീവനക്കാരനെ ബലമായി പിടിച്ച് പുറത്തിറക്കി

Strike supporters attack school in Kannur; 7 vehicles including teachers' car set ablaze

Next TV

Related Stories
പണിമുടക്കിനിടെ കതിരൂരിലും  അധ്യാപകർക്ക് നേരെ അതിക്രമം ; കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു.

Jul 9, 2025 10:06 PM

പണിമുടക്കിനിടെ കതിരൂരിലും അധ്യാപകർക്ക് നേരെ അതിക്രമം ; കെ.പി.എസ്.ടി.എ പ്രതിഷേധിച്ചു.

പണിമുടക്കിനിടെ കതിരൂരിലും അധ്യാപകർക്ക് നേരെ അതിക്രമം ; കെ.പി.എസ്.ടി.എ...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 9, 2025 06:53 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ...

Read More >>
തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

Jul 9, 2025 03:50 PM

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

തലശേരിയിൽ മാരക മയക്ക് മരുന്നായ മെത്താഫിറ്റമിനും, കഞ്ചാവുമായി പന്ന്യന്നൂർ സ്വദേശിയടക്കം മൂന്ന് പേർ...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ  തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

Jul 9, 2025 10:33 AM

നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ

നിമിഷപ്രിയയുടെ വധശിക്ഷയൊഴിവാക്കാൻ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jul 8, 2025 07:07 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

Jul 8, 2025 06:51 PM

നിപ വ്യാപനം....? വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍

വയനാട്ടിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍...

Read More >>
Top Stories

//Truevisionall