തലശ്ശേരി:(www.thalasserynews.in) വടക്കുമ്പാട്ടെ കുട്ടികര്‍ഷകന്റെ 18 ഓളം പ്രാവുകളെ കൊന്നിട്ട നിലയില്‍ കണ്ടെത്തി. തലശ്ശേരി ടൗണ്‍ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹംദാന്‍ വളര്‍ത്തുന്ന പ്രാവുകളെയാണ് ചൊവ്വാഴ്ച രാവിലെ കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 14 ഓളം പ്രാവുകളുടെ തല അറ്റനിലയിലാണ്.
വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം വെങ്ങലാട്ട് നാഷിദയില്‍ ഹംദാന്‍ ആശിച്ചു മോഹിച്ചു വലിയ വില കൊടുത്തു വാങ്ങിയ 18 പ്രാവുകളെയാണ് കൊന്നിട്ട നിലയില്‍ കണ്ടെത്തിയത്.
രാവിലെ പ്രാവീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. കുറെ കാലമായി പ്രാവിനെ വളര്‍ത്തുന്ന ഹംദാന് പ്രാവുകള്‍ കൂട്ടത്തോടെ ചത്തതില്‍ ഏറെ സങ്കടത്തിലാണ്. എതെങ്കിലും ജീവി കൊന്നിട്ടതാകാം എന്നാണ് ഹംദാന്റെ നിഗമനം.
പ്രാവുകളെ മാത്രമല്ല, പോത്ത് ആട് കോഴി തുടങ്ങിയവയെല്ലാം ഹംദാന്‍ വളര്‍ത്തുന്നുണ്ട്. മുന്‍പും ഈ ഭാഗത്ത് കാട്ടു ജീവിയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ഹംദാന്റെ കൃഷിയിടം സന്ദര്‍ശിച്ച ശേഷം എരഞ്ഞോളി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗം ഷക്കീല്‍ പറഞ്ഞു. ഹംദാന് നേരിട്ട പ്രയാസത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം വെങ്ങലാട്ട് നാഷിദയില്‍ അബ്ദുള്‍ സലീം നാഷിദ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഹംദാന്‍.
An unknown creature killed 18 pigeons of an eighth grade student of Thalassery Town Higher Secondary School; Muhammad Hamdan is sad