150 ലേറെ വർഷത്തെ പഴക്കമുള്ള തലശേരി നഗരസഭ പുതിയ കെട്ടിടത്തിലേക്ക് ; തിങ്കളാഴ്ച്ച കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

150 ലേറെ വർഷത്തെ  പഴക്കമുള്ള തലശേരി നഗരസഭ പുതിയ കെട്ടിടത്തിലേക്ക് ; തിങ്കളാഴ്ച്ച കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Nov 22, 2024 08:17 PM | By Rajina Sandeep

തലശ്ശേരി :(www.thalasserynews.in)150 ലേറെ വർഷത്തെ ചരിത്രമുള്ള  മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശ്ശേരിക്ക്  5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ  ആധുനിക സജ്ജീകരണമുള്ള പുതിയ  ഓഫീസ് സമുഛയം ഒരുങ്ങി

പുതിയ  കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30 ന് മുഖ്യ മന്ത്രി പിണറായി വിജയൻ  നിർവഹിക്കുമെന്ന് തലശ്ശേരി നഗരസഭ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



5 വർഷം മുൻപ് 2019 ജൂലായ് 16 ന് അന്നത്തെ സംസ്ഥാന നിയമ സഭാ സ്പീക്കർ  പി.ശ്രീരാമകൃഷ്ണനാണ് നിർമ്മാണ പ്രവൃത്തി ഉത്ഘാടനം ചെയ്തത്. ഇന്നത്തെ സ്പീക്കർ അഡ്വ.എ.എൻ. ഷംസീറായിരുന്നു അന്നത്തെ ചടങ്ങിലെ അധ്യക്ഷൻ. എം.ജി റോഡിൽ നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ്  7-5 കോടി ചിലവിൽ മൂന്ന് നില കെട്ടിട നിർമാണം പൂർത്തിയായത്‌  -നിലവിലെ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇപ്പോൾ  നഗരസഭ ഓഫിസായി പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൈതൃക മ്യൂസിയമായി മാറ്റി സംരക്ഷിച്ച്  സൗന്ദര്യവൽകരിക്കും..

പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ  റവന്യു വകുപ്പ് ഓഫിസും, സന്ദർശക മുറിയും പ്രവർത്തിക്കും. ഒന്നാം നിലയിൽ ചെയർമാൻ,  വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ഓഫിസ് മുറികളും  അനുബന്ധ ഓഫിസുകളുമാണ് പ്രവർത്തിക്കുക.

രണ്ടാം നിലയിൽ 75 പേർക്ക് ഇരിക്കാവുന്ന കൗൺസിൽ ഹാളുമാണ്  സജ്ജീകരിച്ചിട്ടുള്ളത്. നിലവിൽ 52 കൗൺസിലർമാരാണ് നഗരസഭയിലുള്ളത്. ഭാവിയിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാവുന്നത് കണക്കിലെടുത്ത് 75 പേർക്കുള്ള സൗകര്യം കൗൺസിൽ ഹാളിൽ ഒരുക്കിയിട്ടുണ്ട്

-.1866  നവമ്പർ . ഒന്നിന്  നിലവിൽ വന്ന തലശ്ശേരി നഗരസഭയ്ക് 158 വയസ് പിന്നിട്ടു.--ബ്രിട്ടീഷ്‌ ഭരണകാലത്തായാരുന്നു പിറവി.ഉത്ഘാടന ചടങ്ങുകളെ പറ്റി അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ചെയർ പേഴ്സസ കെൺ കെ.എം. ജമുനാ റാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, സി.സോമൻ , സി.ഗോപാലൻ, ടി.സി.അബ്ദുൾഖിലാബ്, ഷബാനാ ഷാനവാസ്,  ടി.കെ. സാഹിറ, എൻ. രേഷ്മ,സി.ഒ.ടി. ഷബീർ, ബംഗ് ള ഷംസു, സുരാജ് ചിറക്കര , കെ. ലിജേഷ് . എ.കെ. സക്കറിയ, കെ.സുരേഷ്, ഒതയോത്ത് രമേശൻ, ടി.പി ഷാനവാസ്, അഡ്വ. രത്നാകരൻ, തുടങ്ങിയവർ സംബന്ധിച്ചു

The 150-year-old Thalassery Municipality is moving into a new building; Chief Minister Pinarayi Vijayan will inaugurate the building on Monday.

Next TV

Related Stories
ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Nov 22, 2024 03:23 PM

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
ശബരിമല സന്നിധാനത്ത് 18-ാം പടിക്ക് സമീപം പാമ്പ്: വനംവകുപ്പ് പിടികൂടി

Nov 22, 2024 01:59 PM

ശബരിമല സന്നിധാനത്ത് 18-ാം പടിക്ക് സമീപം പാമ്പ്: വനംവകുപ്പ് പിടികൂടി

ശബരിമല സന്നിധാനത്ത് 18-ാം പടിക്ക് സമീപം പാമ്പ്: വനംവകുപ്പ്...

Read More >>
കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം,  മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

Nov 22, 2024 01:28 PM

കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക്...

Read More >>
മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം,  പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി ; സ‍ർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം

Nov 22, 2024 10:45 AM

മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം, പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി ; സ‍ർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം

മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം, പീഡ‍ന പരാതി പിൻവലിക്കുന്നെന്ന്...

Read More >>
19 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Nov 22, 2024 10:17 AM

19 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

9 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
Top Stories