വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; 14 ദിവസത്തിനകം ആർ.സി. മാറ്റിയില്ലെങ്കിൽ കേസ് വന്നാൽ ഒന്നാംപ്രതി വാഹന ഉടമ

വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; 14 ദിവസത്തിനകം ആർ.സി. മാറ്റിയില്ലെങ്കിൽ  കേസ് വന്നാൽ ഒന്നാംപ്രതി വാഹന ഉടമ
Nov 13, 2024 11:03 AM | By Rajina Sandeep

(www.thalasserynews.in)വാഹന വിൽപ്പന നടന്നു കഴിഞ്ഞാൽ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

വാഹന സംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളിൽ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസിൽ നൽകണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.

15 വർഷം കഴിഞ്ഞ വാഹനമാണെങ്കിൽ 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാഹനം വാങ്ങുന്ന വ്യക്തിയുടെ പേരിൽ സത്യവാങ് മൂലവും നൽകണം.

വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാൾ ഉറപ്പു വരുത്തണം. വാഹനം വിറ്റ ശേഷമുള്ള പരാതികൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

വാഹനം വിൽക്കുന്നത് അടുത്ത ബന്ധുക്കൾക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്കോ ആയാൽപ്പോലും ഒരു പേപ്പറിലോ മുദ്ര പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരിൽ വാഹന കൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.

ആർ.ടി. ഓഫീസുകളിൽ ഡീലർഷിപ്പ് രജിസ്റ്റർ ചെയ്ത സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്ക് വാഹനം വിൽക്കുമ്പോൾ പിന്നീട് അവർക്കാണ് ഉത്തരവാദിത്വം.

ഈ വാഹനം ആർക്കെങ്കിലും വിൽക്കുമ്പോൾ കൈമാറ്റനടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്. എന്നാൽ, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്

For the attention of vehicle sellers; Within 14 days R.C. If the case is not changed, the first defendant is the vehicle owner

Next TV

Related Stories
താക്കോലെടുക്കാൻ മറന്ന് ഉടമ ; തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയ സ്കൂട്ടർ മോഷണം പോയി

Nov 14, 2024 11:44 AM

താക്കോലെടുക്കാൻ മറന്ന് ഉടമ ; തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയ സ്കൂട്ടർ മോഷണം പോയി

തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയതായി...

Read More >>
കോഴിക്കോടും  പുലിയെന്ന്  ? ;  രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

Nov 14, 2024 10:49 AM

കോഴിക്കോടും പുലിയെന്ന് ? ; രണ്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

കോഴിക്കോട് കണ്ടപ്പൻചാലിൽ പുലി ഇറങ്ങിയതായി...

Read More >>
മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന്  ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

Nov 14, 2024 10:22 AM

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്

മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ്...

Read More >>
കഴുത്തിൽ തുണി ചുറ്റി മരത്തില്‍ തൂങ്ങിയ നിലയിൽ യുവാവ്;  അന്വേഷണം തുടങ്ങി പൊലീസ്

Nov 13, 2024 09:32 PM

കഴുത്തിൽ തുണി ചുറ്റി മരത്തില്‍ തൂങ്ങിയ നിലയിൽ യുവാവ്; അന്വേഷണം തുടങ്ങി പൊലീസ്

കഴുത്തിൽ തുണി ചുറ്റി മരത്തില്‍ തൂങ്ങിയ നിലയിൽ...

Read More >>
ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

Nov 13, 2024 03:06 PM

ബസ്സിടിച്ച് ഗുരുതര പരിക്ക്; യുവതിക്ക് 31,62,965 രൂപയും 8 ശതമാനം പലിശയും കോടതി ചെലവും നഷ്ടപരിഹാരം നൽകാൻ വിധി

: ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് 32 ലക്ഷം രൂപ നല്‍കാന്‍ കോടതി...

Read More >>
Top Stories

News Roundup