തലശേരി:(www.thalasserynews.in) ബ്രിട്ടീഷ് ഭരണകാലത്ത് 1802ൽ രൂപീകൃതമായ തലശ്ശേരി ജില്ലാ കോടതിക്ക് ആധുനീക രീതിയിൽ എട്ട് നിലകളിലായി നിർമ്മിച്ച കോടതി സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങുന്നു.
ഇതിനായുള്ള സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് വൈകു: 4 ന് ജില്ലാ കോടതി കോമ്പൗണ്ടിലെ ബൈസെന്റിനറി ഹാളിൽ നടക്കും. സ്‌പീക്കർ എ എൻ ഷംസീർ, ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി നിസാർ അഹമ്മദ്, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.എ സജീവൻ, സെക്രട്ടറി ജി.പി ഗോപാല കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടക സമിതി രൂപീകരണം നടക്കുന്നത്.
ജുഡീഷ്യൽ ഓഫീസർമാർ, ജില്ലാ ഗവ പ്ലീഡർ ആഡ്വ. കെ അജിത്ത് കുമാർ, സബ്കലക്ടർ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, നഗര സഭാ ചെയർപേഴ്‌സൺ ജമുനാ റാണി, അഭിഭാഷ കർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാ കോടതികളും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. വിജി ലൻസ് കോടതി ഉൾപ്പെടെ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഇന്നത്തെ ജില്ലാ കോടതി സമുച്ചയവും ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി എന്നിവ പൈതൃക കെട്ടിടമായി നിലനിർത്തും. പ്രത്യേകം ലിഫ്റ്റ് സംവിധാന ങ്ങളും സമുച്ചയത്തിൽ ഒരുക്കുന്നുണ്ട്. പുതുവർഷത്തിൽ ആദ്യം തന്നെ കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള ഒരുക്കങ്ങളാണ് നടന്നു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചത്. അഡ്വ ടി. സുനിൽ കുമാർ ബാർ അസോ സിയേഷൻ പ്രസിഡണ്ടും. ഇ ന്നത്തെ ഗവ. പ്ലീഡർ അഡ്വ. കെ അജിത് കുമാർ സെക്രട്ട റിയുമായ സമയത്താണ് പുതിയ കെട്ടിട സമുച്ചയ നിർമ്മാ ണത്തിന് തുടക്കം കുറിച്ചത്.
District Court building ready for inauguration in Thalassery; Welcome team formation in the evening