(www.thalasserynews.in)മുസ്ലിം വിദ്വേഷ വിഷം കലർന്ന പ്രസ്‌താവന നടത്തിയതിന് കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കും, ബി.ജെ.പി നേതാവ് വി.ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കാത്തതിനെതിരെ സി.പി.ഐ മുഖപത്രം ജനയുഗം. 'കിരാതൻ ഗോപിയും വാവരുസ്വാമിയും' എന്ന തലക്കെട്ടിൽ ദേവിക എഴുതിയ ലേഖനത്തിലാണ് പോലീസിനെ വിമർശിച്ചത്.
വഖഫ് ബോർഡിൻ്റെ പേരു പോലും പറയാതെ ബോർഡിനെ കിരാതമെന്ന വിളിപ്പേരിട്ട് സുരേഷ് ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യ ദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. എങ്കിലും പോലീസ് കേസെടുത്തില്ല. ഗോപിയുടെ സഹസംഘിയായ ജി.ഗോപാലകൃഷ്ണനും കുറച്ചില്ല.
ശബരിമലയിൽ വാവർ എന്ന ഒരു ചങ്ങായി 18-ാം പടിക്ക് താഴെ യിരിപ്പുണ്ട്. അയാൾ നാളെ ശബരിമലയെ വഖഫായി പ്രഖ്യാപിച്ചാൽ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ.
വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫായി പ്രഖ്യാപിച്ചാൽ ക്രിസ്ത്യാനികൾക്ക് വേളാങ്കണ്ണി ദർശനമല്ലേ നിഷേധിക്കപ്പെടുക. ഇങ്ങനെ മതസ്‌പർദ്ദയുണ്ടാ ക്കുന്ന വായ്ത്താരികൾ മുഴക്കിയ ഈ രണ്ട് മഹാന്മാർക്കു മെതിരെ ഒരു പെറ്റിക്കേസ് പോലും എടുത്തില്ലെന്നതാണ് കൗതുകകരം.
തൃശൂർ പൂരം കല ങ്ങിയിട്ടില്ല. വെടിക്കെട്ട് മാത്രമേ വൈകിയുള്ളൂവെന്ന് മുഖ്യ മന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മത സ്‌പർദ്ദ വളർത്താൻ കരുക്കൾ നീക്കിയും, പൂരം അലങ്കോലമാ ക്കിയതിന് കേസെടുത്ത പോലീസാണ് വിഷവിത്തുക്ക ളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷംചീറ്റൽ കാണാതെ പോകുന്നതെന്ന് ലേഖനത്തിൽ കുറ്റപ്പെടുത്തി.
CPI mouthpiece Janyugam with strong criticism against the police