(www.panoornews.in)കോവിഡ് മഹാമാരിക്കാലത്തുൾപ്പെടെ ആഗോളസമൂഹത്തിന് നൽകിയ സംഭാവനകൾ മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗയാനയും, ഡൊമിനിക്കയും അവരുടെ പരമോന്നത ബഹുമതികൾ സമ്മാനിച്ചു. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി മോദി ഗയാനയിലെത്തിയ വേളയിലാണ് ഇവ നൽകിയത്.
ഗയാനയുടെ പരമോന്നത ബഹുമതിയായ 'ദ ഓർഡർ ഓഫ് എക്സലൻസ്' പ്രസിഡൻ്റ് ഇർഫാൻ അലി ബുധനാഴ്ച മോദിക്ക് സമ്മാനിച്ചു.
ഗയാന യിൽനടന്ന ഇന്ത്യ-കരികോം (കരീബിയൻ രാജ്യ ങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിക്കിടെ ഡൊമിനിക്ക യുടെ പരമോന്നതബഹുമതിയായ 'ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ' പ്രസിഡൻ്റ് സിൽവേ നി ബർട്ടൺ മോദിക്ക് നൽകി.
ഇരുരാഷ്ട്രങ്ങളുടെയും പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് സമർപ്പിക്കു ന്നതായി മോദി 'എക്സി'ൽ കുറിച്ചു. ഗയാനയുമായി ആഴത്തിലുള്ള സൗഹൃദം ഊട്ടിയുറപ്പി ക്കുന്നതിന്റെ സാക്ഷ്യപത്രമാണ് തന്റെ സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗയാന പാർലമെന്റ്റിൽ അദ്ദേഹം പ്രസംഗിച്ചു. 2021-ൽ കോവിഡ് പ്രതിരോധത്തിനായി 70,000 അസ്ട്ര സൈനക വാക്സിൻ ഇന്ത്യ ഡൊമിനിക്കയ്ക്ക് നൽ കിയിരുന്നു. ഗയാനയുടെ പരമോന്നത പുരസ്ക്കാരം നേടുന്ന നാലാം വിദേശനേതാവാണ് മോദി. ഇതോടെ മോദിക്ക് 19 രാഷ്ട്രങ്ങളുടെ പരമോന്ന തപുരസ്കാരം ലഭി
Prime Minister Narendra Modi receives the highest award of 19 nations