ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു ; വില വർധന 13 വര്‍ഷത്തിന് ശേഷം

ഒടുവിൽ ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു ; വില വർധന 13 വര്‍ഷത്തിന് ശേഷം
Nov 21, 2024 02:43 PM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാനത്ത് ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു. ചപ്പാത്തിയുടെ വില രണ്ടു രൂപയില്‍ നിന്ന് മൂന്ന് രൂപയാക്കിയാണ് ഉയര്‍ത്തുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടുമ്പോഴും വര്‍ഷങ്ങളായി വില കൂടാത്ത ഒരു ഉത്പ്പന്നമായിരുന്നു ജയിൽ ചപ്പാത്തി. 2011ലുണ്ടായിരുന്ന വിലയാണ് 13 വര്‍ഷത്തിന് ശേഷം കൂട്ടുന്നത്.

ചപ്പാത്തിയുണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന ഗോതമ്പുപൊടിയുടെയും വെളിച്ചെണ്ണയുടെയും പാചകവാതകത്തിന്റെയും പായ്ക്കിം​ഗ് കവറിന്റെയും പാം ഓയിലിന്റെയുമൊക്കെ വിലയിലുണ്ടായ വര്‍ധനവും വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെയാണ് ചപ്പാത്തിയുടെ വില ഒരു രൂപ വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍ ആന്‍ഡ് കറക്ഷണല്‍ ഹോം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ജയിലുകളിലാണ് ചപ്പാത്തിയുണ്ടാക്കി വില്‍പ്പന നടത്തുന്നത്. പത്ത് ചപ്പാത്തികളുടെ ഒരു പാക്കറ്റിന് ഇനി മുതൽ 30 രൂപയാണ് ഈടാക്കുക.

Finally, the price of jail chapatis is increasing; price hike after 13 years

Next TV

Related Stories
കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

Dec 3, 2024 01:13 PM

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച്...

Read More >>
വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

Dec 3, 2024 11:59 AM

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച്...

Read More >>
നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

Dec 3, 2024 11:23 AM

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി...

Read More >>
യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

Dec 3, 2024 09:52 AM

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത്...

Read More >>
ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

Dec 2, 2024 03:16 PM

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
Top Stories

News Roundup