മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം, പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി ; സ‍ർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം

മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടന്മാർക്ക് ആശ്വാസം,  പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി ; സ‍ർക്കാർ പിന്തുണച്ചില്ലെന്ന് വിമർശനം
Nov 22, 2024 10:45 AM | By Rajina Sandeep

(www.thalasserynews.in)നടന്മാർക്കെതിരെ ഉന്നയിച്ച പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു.

കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവ‍ർ ആരോപിക്കുന്നു.

മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു.

നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്ത് വൻ വിവാദമായി മാറിയ സംഭവത്തിലാണ് നടിയുടെ പിന്മാറ്റം.

Relief for actors including Mukesh and Jayasurya, actress withdraws harassment complaint; criticism that government did not support her

Next TV

Related Stories
ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Nov 22, 2024 03:23 PM

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച്...

Read More >>
ശബരിമല സന്നിധാനത്ത് 18-ാം പടിക്ക് സമീപം പാമ്പ്: വനംവകുപ്പ് പിടികൂടി

Nov 22, 2024 01:59 PM

ശബരിമല സന്നിധാനത്ത് 18-ാം പടിക്ക് സമീപം പാമ്പ്: വനംവകുപ്പ് പിടികൂടി

ശബരിമല സന്നിധാനത്ത് 18-ാം പടിക്ക് സമീപം പാമ്പ്: വനംവകുപ്പ്...

Read More >>
കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം,  മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

Nov 22, 2024 01:28 PM

കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക് പരിക്ക്

കോഴിക്കോട് ഓട്ടോ മറിഞ്ഞ് അപകടം, മൂന്ന് പ്ലസ് വൺ വിദ്യാർത്ഥിനികൾക്ക്...

Read More >>
19 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Nov 22, 2024 10:17 AM

19 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

9 രാഷ്ട്രങ്ങളുടെ പരമോന്നത പുരസ്ക്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര...

Read More >>
Top Stories