---
title: "സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച്  ജില്ലകളിൽ റെഡ് അലർട്ട്"
english_title: "Rain warning changed in the state; Red alert in five districts"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/253293/rain-warning-changed-in-the-state-red-alert-in-five-districts"
published_at: "2024-12-02T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674d4a2b45109_WhatsApp-Image-2024-07-18-at-13.43.36-1.jpg"
keywords: []
---

# സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച്  ജില്ലകളിൽ റെഡ് അലർട്ട്

> **Lead Summary:** ** ** സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

## Article Content

** ** സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാസർഗോഡ് ജില്ലയിലും കേന്ദ്രകാലാവസ്ഥാവകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

ഇതോടെ ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരത്തെതന്നെ അതിതീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നു.

നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേ‍ർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.

അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.

നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/253293/rain-warning-changed-in-the-state-red-alert-in-five-districts)