Dec 2, 2024 03:16 PM

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

സ്പീക്കർ അഡ്വ. എ എൻ ഷംസീർ ലോഗോ പ്രകാശനം ചെയ്തു. തലശ്ശേരി പഴശ്ശി രാജ പാർക്കിൽ ചേർന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. ഫെൻസിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഒ കെ വിനീഷ്, സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ, വർക്കിംഗ് പ്രസിഡന്റ്‌ ടി സി സാക്കിർ, കൺവീനർ വി പി പവിത്രൻ, ഫെൻസിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ എം ജയകൃഷ്ണൻ, അന്തർദേശീയ ഫെൻസിങ് താരങ്ങളായ റീഷ പുതുശേരി, കെ പി ഗോപിക എന്നിവർ പങ്കെടുത്തു. കണ്ണൂർ പൊടിക്കുണ്ട് സ്വദേശി കെ പി ജ്യോതിസ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.

The logo launch of the 35th National Fencing Championship, which will be held at the Mundayad Indoor Stadium in Kannur from December 31 to January 3, was held in Thalassery.

Next TV

Top Stories










News Roundup